കുഞ്ഞിനെയും കൊണ്ട് അമ്പരപ്പിക്കുന്ന അഭ്യാസം നടത്തി അച്ഛൻ; വീഡിയോ വിവാദമാകുന്നു

കുഞ്ഞിനെയും കൊണ്ട് അമ്പരപ്പിക്കുന്ന അഭ്യാസം നടത്തി അച്ഛൻ; വീഡിയോ വിവാദമാകുന്നു
Nov 27, 2022 07:16 PM | By Susmitha Surendran

കുഞ്ഞുങ്ങളെ രസിപ്പിക്കുന്നതും അവരുടെ വാശിയോ പിണക്കമോ ദുഖമോ മാറ്റുന്നതിനുമെല്ലാം അവരെ കൈകളിലിട്ട് വേഗതയില്‍ ആട്ടുകയോ, അല്ലെങ്കില്‍ അല്‍പം മുകളിലേക്കുയര്‍ത്തി ചാടിച്ച് പിടിക്കുന്നതായോ എല്ലാം പലരും ചെയ്യാറുണ്ട്. കുട്ടികളെ സംബന്ധിച്ച് ഇതെല്ലാം സന്തോഷവും രസവും തന്നെയാണ്.

മിക്ക കുട്ടികളും ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ പെട്ടെന്ന് തന്നെ സന്തോഷത്തിലാകാറുമുണ്ട്. എന്നാല്‍ ഇങ്ങനെയെല്ലാം കുട്ടികളെ വച്ച് കളിപ്പിക്കുന്നതിന് ഒരു പരിധിയുണ്ട്. കുഞ്ഞുങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള അഭ്യാസങ്ങള്‍ ചെയ്യാൻ ആര്‍ക്കും അവകാശമില്ല.

അത് സ്വന്തം അച്ഛനായാല്‍ പോലും. ഇതേ രീതിയില്‍ വിമര്‍ശനത്തിന് ഇരയാവുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോയിലെ അച്ഛൻ. ചെറിയൊരു കുഞ്ഞിനെ വച്ച് ഇദ്ദേഹം ചെയ്യുന്ന അപകടകരമായ അഭ്യാസം വ്യാപകമായ രീതിയിലാണ് വിമര്‍ശിക്കപ്പെടുന്നത്. തിരക്കുള്ള ഒരു നടപ്പാതയില്‍ നിന്ന് ഇദ്ദേഹം കുഞ്ഞിനെ മുകളിലേക്ക് എറിയുകയാണ്.

ഒരുപാട് മുകളിലേക്കാണ് ഇദ്ദേഹം കുഞ്ഞിനെ എറിയുന്നത്. ഇതോടെയും തീര്‍ന്നില്ല. ഉള്ളംകയ്യില്‍ കുഞ്ഞിനെ അങ്ങനെ തന്നെ നിര്‍ത്തുന്നു. പിന്നെ താഴേക്ക് തിരിച്ചുകൊണ്ടുവന്ന് കാലില്‍ തൂക്കിപ്പിടിച്ച് വീണ്ടും ഉള്ളംകയ്യില്‍ നിര്‍ത്തുന്നു. കുട്ടിയെ കറക്കിക്കൊണ്ട് മുകളിലേക്ക് എറിയുന്നതും വീഡിയോയില്‍ കാണം.

https://twitter.com/i/status/1595423504966778880

വളരെ പ്രൊഫഷണല്‍ ആയൊരു അഭ്യാസിയാണ് ഇദ്ദേഹം എന്നത് വീഡിയോയില്‍ തന്നെ വ്യക്തമാണ്. കുഞ്ഞിന്‍റെ നൂറ് ശതമാനം സുരക്ഷയും ഒരുപക്ഷെ ഇദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ടാകാം. എങ്കില്‍ പോലും ഒരു സെക്കൻഡ് നേരത്തേക്ക് അപ്രതീക്ഷിതമായ എന്തെങ്കിലുമൊരനക്കമുണ്ടായാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കാവുന്നതേയുള്ളൂ. സര്‍ക്കസില്‍ പോലും ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നു.

അതുകൊണ്ട് തന്നെ ഇത്രയും സാഹസികമായ അഭ്യാസങ്ങള്‍ കുഞ്ഞുങ്ങളെ വച്ച് നടത്തല്ലേ എന്നാണ് വീഡിയോ കണ്ട മിക്കവരും ആവശ്യപ്പെടുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടിരിക്കുന്നത്. വീഡിയോ പങ്കുവയ്ക്കുന്നവരെല്ലാം തന്നെ അധികവും ഒരിക്കലും അനുകരിക്കാൻ പാടില്ലാത്തതെന്ന മുന്നറിയിപ്പോടെയാണ് ഇത് പങ്കുവയ്ക്കുന്നത്. ചിലരാകട്ടെ, പരിഹാസത്തോടെയും.

The father performed a surprising exercise with the baby; The video is controversial

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-