ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന്  ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ
Sep 27, 2022 08:37 PM | By Susmitha Surendran

ചിമ്പു ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ പുതിയ ചിത്രമാണ് വെന്ത് തനിന്തത് കാട്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വിജയം നേടിയിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയം നേടുന്ന ഗൗതം മേനോന്‍ ചിത്രം കൂടിയായിരുന്നു വെന്ത് തനിന്തത് കാട്. വേല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്.

ഇപ്പോഴിതാ സിനിമ ഹിറ്റായതിന്റെ സന്തോഷത്തില്‍ ചിമ്പുവിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങള്‍ നല്‍കി എത്തിയിരിക്കുകയാണ് വെന്ത് തണിന്തത് കാട് എന്ന സിനിമയുടെ നിര്‍മാതാവായ ഇഷ്ഹാരി കെ. ഗണേഷ്.


സിനിമയിലെ നാകയനായ ചിമ്പുവിന് ടൊയോട്ടയുടെ വെല്‍ഫയര്‍ ആഡംബര എം.പി.വിയും, സംവിധായകനായ ഗൗതം മേനോന് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുമാണ് സിനിമയുടെ നിര്‍മാതാവ് സമ്മാനിച്ചിരിക്കുന്നത്.

സിനിമയുടെ വിജയം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് ഇരുവര്‍ക്കും സമ്മാനങ്ങള്‍ കൈമാറിയത്. സിനിമയുടെ വിജയാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

ടോയോട്ട വെല്‍ഫയറിന്റെ വില 92 ലക്ഷം മുതല്‍ ഒരു കോടി വരെയാണ്. 1.87 ലക്ഷം രൂപ മുതല്‍ 2.18 ലക്ഷം രൂപ വരെയാണ് പുതിയ ക്ലാസിക് 350-യുടെ എക്‌സ്‌ഷോറും വില.തമിഴ് സിനിമയില്‍ സിനിമയുടെ വിജയം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി ആഘോഷിക്കുന്നത് പതിവാണ്.


Do you know why Chimpu was gifted welfare and Gautham Menon a bike?

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
Top Stories










News Roundup