ദിവസവും പുതുമയാര്‍ന്നതും രസകരവുമായ പലതരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
കുട്ടികളുടെ കളിയും ചിരിയും കുറുമ്പും ഒക്കെ കാണുന്നത് തന്നെ മനസ്സിന് സന്തോഷം നല്‍കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് വീഡിയോ കാണുന്ന ആളുകളുടെ തന്നെ അഭിപ്രായം. അടുത്തിടെ അച്ഛനമ്മമാരുടെ കണ്ണുവെട്ടിച്ച് മിഠായി എടുത്ത് കഴിക്കുന്ന കുരുന്നുകളുടെ വീഡിയോയും തന്‍റെ ഭക്ഷണം അടുത്തിരിക്കുന്നയാള്‍ തട്ടിപ്പറിക്കാന്‍ നോക്കിയപ്പോഴുള്ള ഒരു കുഞ്ഞിന്‍റെ പ്രതികരണവുമൊക്കെ അത്തരത്തില്‍ നാം ആസ്വദിച്ചതാണ്.
ഇപ്പോഴിതാ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ മുമ്പില്‍ ഭക്ഷണം എത്തിയപ്പോഴുള്ള കുട്ടിയുടെ ഭാവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു റെസ്റ്റോറന്‍റില്‍ ഇരിക്കുന്ന കൊച്ചു കുട്ടിയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. സ്പൂണ്‍ കൈയ്യില്‍ പിടിച്ചിട്ട് അവള്‍ ഉച്ചത്തില്‍ കരയുന്നതും വീഡിയോയുടെ തുടക്കത്തില്‍ കാണാം.
പെട്ടെന്നാണ് ഒരു പാത്രത്തില്‍ ഐസ്‌ക്രീം അവളുടെ മുന്നിലേയ്ക്ക് എത്തുന്നത്. പൊടുന്നനെ സ്വിച്ച് ഇട്ടതുപോലെ കരച്ചില്‍ നിര്‍ത്തി അവള്‍ പാത്രത്തിലെ ഐസ്‌ക്രീം സ്പൂണ്‍ ഉപയോഗിച്ച് കോരി കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാണുമ്പോള്‍ തന്നെ ചിരി പടര്‍ത്തുന്ന ദൃശ്യമാണിത്.
'മെമര്‍ നാരി' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങള്‍ മോശം അവസ്ഥയിലൂടെ കടന്ന്‌പോകുകയും പെട്ടെന്ന് ഭക്ഷണം മുന്നില്‍ വരികയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത്'- എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 26 ലക്ഷം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ കുഞ്ഞിന്റെ വീഡിയോയ്ക്ക് ലൈക്കും കമന്‍റും ചെയ്യുകയും ചെയ്തു.
When the food arrived in front of the baby who cried non-stop; This video is interesting