ബിഗ് ബോസ് ഹിന്ദി സീസൺ ഏഴിലൂടെ ശ്രദ്ധേയയാണ് താരമായിരുന്നു സോഫിയ ഹായത്. വിനോദ ലോകത്ത് പ്രശസ്തയായി നിൽക്കവെയായാണ് 2016 ൽ സോഫിയ എല്ലാം ഉപേക്ഷിച്ച് ആധ്യാത്മിക ജീവിതം തെരഞ്ഞെടുക്കുന്നത്.
സന്യാസിനി ആയ സോഫിയ കഴിഞ്ഞ ആറു വർഷമായി സിനിമയിലോ മോഡലിംഗിലോ ഇല്ല. ഇപ്പോഴിതാ സോഫിയയെക്കുറിച്ച് പുതിയാെരു വാർത്തയാണ് പുറത്ത് വരുന്നത്. യോഗ ചെയ്യുന്നതിനിടെ തല കറങ്ങി വീണ സോഫിയയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സോഫിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. യുകെയിലെ വസതിയിൽ വെച്ചാണ് ഇവർ തലകറങ്ങി വീണത്. അവയവങ്ങൾ പ്രവർത്തന രഹിതമായത് പോലെയാണ് തനിക്കനുഭവപ്പെട്ടതെന്ന് സോഫിയ പറയുന്നു. ചിൻ സ്റ്റാന്റ് യോഗ ചെയ്യുകയായിരുന്നു ഇവർ. മരണത്തെ മുഖാമുഖം കണ്ട സമയമായിരുന്നു ഇതെന്നും സോഫിയ ഹയാത് പറഞ്ഞു.
'ഇപ്പോഴും പൂർണമായും ഭേദമായിട്ടില്ല, അവർ കുറച്ച് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഹെർണിയ ആണെന്ന് സംശയിക്കുന്നതിനാൽ അടുത്തയാഴ്ച ഒരു സ്പെഷ്യലിസ്റ്റിനെ കാണുന്നുണ്ട്. ഞാന് ചിൻ സ്റ്റാന്റ് യോഗ ചെയ്യുകയായിരുന്നു. പെട്ടെന്ന് എന്റെ നെഞ്ചിന്റെ മുകൾ ഭാഗത്ത് എന്തോ വന്ന് തറച്ച പോലെ തോന്നി.
കൂടുതൽ വ്യായാമം ചെയ്യുന്നത് കൊണ്ടായിരിക്കും അത്,' സോഫിയ ഹയാത് പറഞ്ഞു. ഈ വർഷം ജൂലൈയിൽ സമാന സാഹചര്യത്തിൽ തന്നെ സോഫിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുകയെന്ന് പറഞ്ഞ് നിരാഹാരം കിടന്നതായിരുന്നു സോഫിയ. ശരീരത്തിന്റെ ഉപ്പിന്റെ അളവ് അപകടകരമായി കുറഞ്ഞ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പറയുന്നത് കാര്യമാക്കരുതെന്ന് ശരീരത്തിന് ദോഷകരമാവുന്ന ഒന്നും ചെയ്യരുതെന്നാണ് സോഫിയ ഇപ്പോൾ പറയുന്നത്. 2016 ലാണ് സോഫിയ വിനോദ മേഖല ഉപേക്ഷിച്ചത്. സ്പരിച്വൽ പാതയുടെ വഴി തെരഞ്ഞെടുക്കുകയായിരുന്നു നടി.
ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന സനാ ഖാനും ഇത്തരത്തിൽ വിനോദ മേഖല ഉപേക്ഷിച്ചതാണ്. മതപരമായ ജീവിതത്തോടാണ് താൽപര്യം എന്ന് പറഞ്ഞായിരുന്നു സനയുടെ പിൻമാറ്റം. പിന്നീട് വിവാഹിതയായ സന ഇപ്പോൾ മുഴുവൻ സമയവും ഹിജാബ് ധരിക്കുന്നു. ലൈം ലൈറ്റിലെ ജീവിതത്തോട് താൽപര്യമില്ലെന്നും ദൈവത്തിൽ സമർപ്പിച്ചുള്ള ജീവിതമാണ് ഇനിയെന്നുമായിരുന്നു സനാ ഖാൻ പറഞ്ഞത്.
Faced death; Sophia revealed