ഈ അടുത്തായിരുന്നു നടന്‍ നൂബിന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരത്തിന്റെ വിവാഹം. നൂബിന്റെ ഭാര്യ ഡോക്ടറും അഭിനേത്രിയും ആണ്. തന്റെ പ്രണയത്തെ കുറിച്ച് നേരത്തെ പറഞ്ഞെങ്കിലും പ്രണയിനിയുടെ ഫോട്ടോയും വിവാഹ തീയ്യതി എല്ലാം വിവാഹത്തിന്റെ ഒരാഴ്ചക്കുള്ളിലാണ് പുറത്തുവിട്ടത്.

പിന്നാലെ കുറെ പോസ്റ്റ് താരം പങ്കുവെച്ചു. ഇപ്പോള്‍ മനോഹരമായ വീഡിയോ ആണ് നൂബിന്‍ പങ്കിട്ടത്. ആദ്യ രാത്രി വിശേഷം പങ്കുവെച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്താണ് നൂബിന്‍ എത്തിയത്.
‘അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സംഗതി ആരും അത്ര സീരിയസ് ആയി എടുക്കേണ്ടതില്ല, തമാശയ്ക്ക് വേണ്ടി ചെയ്ത റീല്‍ വീഡിയോ ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. എന്നിരുന്നാലും ചിരിക്കാനുള്ള വകയുണ്ട്.
മണിയറ എല്ലാം ഒരുക്കി ഭാര്യ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന നൂബിനെ വീഡിയോയില്‍ കാണാം. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.
നൂബിന്റെ ബാര്യ നേരത്തെ സിനിമയില്‍ അഭിനയിച്ചു. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റിനാണ്. ചിത്രത്തില്‍ ആ കൗമാര പ്രായത്തിലെ പ്രണയത്തിന് വളരെ അധികം പ്രാധാന്യമുണ്ട്.
Nubin arrived by sharing the news of the first night and posting an interesting video.