വാർത്താ തത്സമയ പ്രക്ഷേപണത്തിനിടയിൽ പോണ്‍ വീഡിയോ; ക്ഷമാപണം നടത്തി ചാനല്‍

വാർത്താ തത്സമയ പ്രക്ഷേപണത്തിനിടയിൽ പോണ്‍ വീഡിയോ; ക്ഷമാപണം നടത്തി ചാനല്‍
Oct 22, 2021 09:08 AM | By Vyshnavy Rajan

വാഷിംഗ്ടൺ സ്റ്റേറ്റിലെ(Washington State) ഒരു വാർത്താ ചാനലിന്‍റെ തത്സമയ പ്രക്ഷേപണത്തിനിടയിൽ 13 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു അശ്ലീല വീഡിയോ(porn video) അവർ തെറ്റി സംപ്രേഷണം ചെയ്തത് വലിയ വിവാദത്തില്‍. വാർത്താ ചാനലായ ക്രെം (KREM) ആണ് പോണോഗ്രാഫിക് വീഡിയോ അബദ്ധത്തിൽ സംപ്രേഷണം ചെയ്തത്.

കാലാവസ്ഥാ റിപ്പോർട്ട് പ്രതീക്ഷിച്ച് ടിവിയ്ക്ക് മുന്നിലിരുന്ന ആളുകൾ ഈ വീഡിയോ കണ്ട് അമ്പരന്ന് പോയി. 17 ഒക്ടോബർ 6:30 -നാണ് സംഭവം. കാലാവസ്ഥാ നിരീക്ഷക കാഴ്ചക്കാരോട് സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അശ്ലീല വീഡിയോ മുകളിൽ ഇടത് കോണിലുള്ള ഒരു സ്ക്രീനിൽ പ്ലേ ചെയ്തത്. എന്നാൽ, അവർ അത് തിരിച്ചറിഞ്ഞില്ല.

അവർ ഇതൊന്നുമറിയാതെ വാർത്ത വായിക്കുന്നത് തുടർന്നു. അവർ മാത്രമല്ല, 13 സെക്കൻഡ് നേരം ഇത് അധികൃതർ ആരും ശ്രദ്ധിച്ചില്ലെന്നതാണ് തമാശ. പിന്നീട് വിവരം അറിഞ്ഞപ്പോൾ പരിപാടി അവർ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ക്ലിപ്പിന്റെ സെൻസർ ചെയ്ത പതിപ്പ് ഓൺലൈനിൽ ആരോ പങ്കിട്ടതിനെ തുടർന്ന് അത് ഇപ്പോൾ വൈറലായിരിക്കയാണ്. ഈ ബഹളത്തിനൊടുവിൽ, രാത്രി പതിനൊന്ന് മണിക്കുള്ള വാർത്താ സംപ്രേഷണ വേളയിൽ KREM അവരുടെ കാഴ്ചക്കാരോട് ക്ഷമ ചോദിച്ചു.

"ഷോയുടെ ആദ്യ ഭാഗത്തിൽ ഒരു അനുചിതമായ വീഡിയോ സംപ്രേഷണം ചെയ്തു. ഇതുപോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും" അവതാരക പറഞ്ഞു. എന്നാൽ മാപ്പ് പറഞ്ഞാൽ തീരുന്നതായിരുന്നില്ല ആ പ്രശ്‌നം. ചാനലിന്റെ ഈ പ്രവൃത്തിക്കെതിരെ നിരവധി കാഴ്ചക്കാരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇപ്പോൾ ഇക്കാര്യത്തിൽ ഒരു അന്വേഷണം ആരംഭിച്ചിരിക്കയാണ് പൊലീസ്.

Phone video during live news broadcast; The channel apologized

Next TV

Related Stories
പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട്  നടി സീതു ലക്ഷ്മി

Nov 28, 2021 07:16 PM

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നടി സീതു ലക്ഷ്മി

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത് . വളരെ വേഗത്തിലാണ് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത്...

Read More >>
സ്വന്തം വീട്ടിൽ നിന്നും യുവാവിനെ പുറത്തുപോകാൻ അനുവദിക്കാതെ പക്ഷി,കുടുങ്ങി യുവാവ്; വീഡിയോ വൈറല്‍

Nov 28, 2021 03:08 PM

സ്വന്തം വീട്ടിൽ നിന്നും യുവാവിനെ പുറത്തുപോകാൻ അനുവദിക്കാതെ പക്ഷി,കുടുങ്ങി യുവാവ്; വീഡിയോ വൈറല്‍

ഗ്ലാസ് വാതിലിലൂടെ എപ്പോഴും അവനെ നോക്കി മുരളുന്നു. സ്വന്തം വീട്ടിൽ ബന്ദിയാക്കപ്പെട്ട ഇയാൾ ചിത്രീകരിച്ച വീഡിയോയിൽ, ആ മനുഷ്യൻ പുറത്തേക്ക് പോകാൻ...

Read More >>
ഒരു വർഷത്തിനിടയിൽ ആംബുലൻസ് വിളിച്ചത് 39 തവണ, സൂപ്പർമാർക്കറ്റിൽ നിന്നും വീട്ടിൽപ്പോകാൻ...

Nov 28, 2021 01:52 PM

ഒരു വർഷത്തിനിടയിൽ ആംബുലൻസ് വിളിച്ചത് 39 തവണ, സൂപ്പർമാർക്കറ്റിൽ നിന്നും വീട്ടിൽപ്പോകാൻ...

ഒരു വർഷത്തിനിടയിൽ ആംബുലൻസ് വിളിച്ചത് 39 തവണ, സൂപ്പർമാർക്കറ്റിൽ നിന്നും വീട്ടിൽപ്പോകാൻ, ഒടുവിൽ...

Read More >>
ജീവനുള്ള ടർക്കിക്കോഴി നോക്കിനിൽക്കേ ഓവനിൽ വേവുന്ന മറ്റൊരു ടർക്കിക്കോഴി, വീഡിയോയിൽ കമന്റ് പൂരം

Nov 28, 2021 01:37 PM

ജീവനുള്ള ടർക്കിക്കോഴി നോക്കിനിൽക്കേ ഓവനിൽ വേവുന്ന മറ്റൊരു ടർക്കിക്കോഴി, വീഡിയോയിൽ കമന്റ് പൂരം

ജീവനുള്ള ടർക്കിക്കോഴി നോക്കിനിൽക്കേ ഓവനിൽ വേവുന്ന മറ്റൊരു ടർക്കിക്കോഴി, വീഡിയോയിൽ കമന്റ്...

Read More >>
മമ്മൂട്ടിയുടെ ഭാര്യ സുലുവിന് നേരെയുള്ള ഫോണ്‍ കോള്‍ ഭീഷണി, തുറന്ന് പറഞ്ഞ് മമ്മൂട്ടി

Nov 28, 2021 12:59 PM

മമ്മൂട്ടിയുടെ ഭാര്യ സുലുവിന് നേരെയുള്ള ഫോണ്‍ കോള്‍ ഭീഷണി, തുറന്ന് പറഞ്ഞ് മമ്മൂട്ടി

സുലുവിനെ വിളിച്ച് ഭീഷണി പെടുത്തും എന്താടീ അയാളെ അവിടെ പിടിച്ച്...

Read More >>
ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ദുര്‍ഗ കൃഷ്ണ

Nov 28, 2021 12:29 PM

ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ദുര്‍ഗ കൃഷ്ണ

ഞാന്‍ മുമ്പ് രണ്ട് സിനിമയില്‍ ലിപ് ലോക്ക് ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കഥ പറഞ്ഞ് തരും.ലിപ് ലോക്ക് ചെയ്യാന്‍...

Read More >>
Top Stories