ഇഷ അംബാനിയുടെ കൊട്ടാരം കാണണോ?...ആഡംബരത്തിന്റെ മറുവാക്ക് ആണിത്

ഇഷ അംബാനിയുടെ കൊട്ടാരം കാണണോ?...ആഡംബരത്തിന്റെ മറുവാക്ക് ആണിത്
Aug 17, 2022 07:28 PM | By Kavya N

അംബാനി കുടുംബത്തിന്റെ 27 നിലകളുള്ള ആന്റിലിയ മാൻഷൻ ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ഭവനമെന്ന നിലയിൽ പ്രസിദ്ധമാണ്. മുകേഷ് അംബാനിയും മൂന്ന് മക്കളും ഭാര്യ നിതാ അംബാനിയും എല്ലാ സുഖ സ്വകാര്യങ്ങളുമുള്ള ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ 2018 ൽ മകൾ ഇഷയുടെ വിവാഹം കഴിഞ്ഞു.

അത്യാധുനിക സൗകര്യങ്ങളുടെ കൊടുമുടിയിൽ കഴിഞ്ഞ ഇഷ അംബാനി വിവാഹം കഴിഞ്ഞാൽ ഏത് വീട്ടിലായിരിക്കും താമസിക്കുക എന്നുള്ളത് അന്ന് തന്നെ ചർച്ച വിഷയമായിരുന്നു. വിവാഹം കഴിഞ്ഞ് ഇഷയും ആനന്ദ് പിരാമലും താമസത്തിനായി തിരഞ്ഞെടുത്തത് ‘ഗുലിത’ എന്ന വീടാണ്. ആഡംബരത്തിന്റെ മറുവാക്ക് എന്ന് തന്നെ പറയാം.


മുംബൈയിലെ വോർലിയിലുള്ള ഗുലിത മെൻഷൻ 100 മില്യൺ യുഎസ് ഡോളർ ചെലവാക്കൾകി നിർമ്മിച്ചതാണ്, അറബിക്കടലിന് അഭിമുഖമായി 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട് വോർളി സീ ലിങ്കിൽ സ്ഥിതിചെയ്യുന്നു. 450 കോടിയിലധികം രൂപ മുടക്കി കുടുംബം വാങ്ങിയതാണ് ‘ഗുലിത’ എന്നാണ് ഈ കൂറ്റൻ വീട്. അറബിക്കടലിന് അഭിമുഖമായി നിൽക്കുന്നതിനാൽ തന്നെ മികച്ച കാഴ്ചാനുഭവമാണ് ഈ വീട് സമ്മാനിക്കുന്നത്.


'ഡയമണ്ട്' തീമിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്, നിലവിലെ പ്രോപ്പർട്ടി മാർക്കറ്റ് ട്രെൻഡുകൾ കണക്കിലെടുക്കുമ്പോൾ, ഇത്തരത്തിലുള്ള ഒരു വസ്തുവിന് നിലവിലെ വിപണി മൂല്യം ഏകദേശം 1100 കോടി രൂപ വരും. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിൽ തിളങ്ങുന്ന ഗ്ലാസ് ഭിത്തികൾ ആണുള്ളത്. ഇത് പുറത്തെ മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.


സ്വിമ്മിങ് പൂളും വിശാലമായ പൂന്തോട്ടവും ഈ വീട്ടിൽ ഉണ്ട്. പ്രാർത്ഥനയ്ക്കായി ഒരു ക്ഷേത്രം ഒരുക്കിയിട്ടുണ്ട്. ബേസ്‌മെന്റിൽ മൂന്ന് നില പാർക്കിംഗ് സൗകര്യമുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് സ്ഥാപനമായ എക്കേഴ്‌സ്ലി ഒകല്ലഗൻ നിരവധി 3D മോഡലിംഗ് ടൂളുകൾ ഉപയോഗിച്ചാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്, മുമ്പ് ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലവും കെട്ടിടവും.

Want to see Isha Ambani's palace?...It is the epitome of luxury

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
Top Stories