തനതായ അഭിനയ മികവും ശൈലിയും കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഹരിതാ ജി നായർ . താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ദൃശ്യം 2, 12ത് മാന്‍ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ വിനായകന്‍ ആണ് ഹരിതയുടെ വരന്‍.
ഇവരുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. കോട്ടയം ജില്ലയിലെ പുരാതന ദേവിക്ഷേത്രം ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രത്തില്‍ വെച്ചാണ് വിവാഹനിശ്ചയം.
നടി റബ്ബേക്കയും, ഭര്‍ത്താവും സംവിധായകനുമായ ശ്രീജിത്തും , സംവിധായകന്‍ ജിത്തു ജോസഫും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം തന്റെ വിവാഹത്തെക്കുറിച്ച് നടി നേരത്തെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്.
തന്നെക്കാള്‍ ഇളയ കസിന്‍ സിസ്റ്റേഴ്സിന്റെയും എല്ലാം കല്യാണം കഴിഞ്ഞു. ഇനി കുടുംബത്തില്‍ കെട്ടാന്‍ ബാക്കിയുള്ള ഒരേ ഒരാള്‍ താന്‍ ആണെന്ന് ഹരിത പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ഭയങ്കര പ്രഷര്‍ ഉണ്ട്. മിക്കവാറും അടുത്ത് തന്നെ പിടിച്ച് കെട്ടിക്കും എന്നാണ് നടി അന്ന് പറഞ്ഞത്.
നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഹരിത ജി നായര്‍. കസ്തൂരിമാന്‍ എന്ന പരമ്പരയില്‍ ഹരിത ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ ശ്രീക്കുട്ടി എന്ന കഥാപാത്രത്തിന്റെ പേരിലാണ് താരം എത്തിയത്. ഒരുപക്ഷേ സ്വന്തം പേരിനെക്കാളും ശ്രീക്കുട്ടി എന്ന പേരിലാണ് ഈ നടി ഇന്നും അറിയപ്പെടുന്നത് .
Actress Harita G Nair's engagement is over