ലോകത്തിലെ ഏറ്റവും വലിയ നായ ഏതാണ് എന്ന് അറിയുമോ...? കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ

ലോകത്തിലെ ഏറ്റവും വലിയ നായ ഏതാണ് എന്ന് അറിയുമോ...? കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ
May 20, 2022 03:04 PM | By Vyshnavy Rajan

ലോകത്തിലെ ഏറ്റവും വലിയ നായ ഏതാണ് എന്ന് അറിയുമോ? ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം സിയൂസ് Zeus) എന്ന ഒരു ഗ്രേറ്റ് ഡേൻ (Great Dane) ആണത്. ടെക്‌സാസിലെ ബെഡ്‌ഫോർഡിൽ നിന്നുള്ള രണ്ട് വയസ്സുള്ള സിയൂസിന്റെ ഉയരം 1.046 മീറ്ററാണ്.

അതായത്, 3 അടി, 5.18 ഇഞ്ച്. മാർച്ച് 22 -നാണ് ഔദ്യോ​ഗികമായി അവനെ ലോകത്തിലെ ഏറ്റവും വലിയ നായയായി അം​ഗീകരിച്ചത്. അവന്റെ മൃ​ഗഡോക്ടർ അവന്റെ നീളം പരിശോധിച്ച് ഉറപ്പ് വരുത്തി.

ബ്രിട്ടാനി ഡേവിസ് എന്നാണ് സിയൂസിന്റെ ഉടമയുടെ പേര്. സിയൂസിന് എട്ടാഴ്ച മാത്രം പ്രായമുള്ളപ്പോൾ ബ്രിട്ടാനിയുടെ സഹോദരനാണ് അവനെ അവൾക്ക് സമ്മാനിക്കുന്നത്. സിയൂസ് എന്ന് പേരുള്ള ഒരു ​ഗ്രേറ്റ് ഡാൻ വേണം എന്ന് അവളെപ്പോഴും ആ​ഗ്രഹിച്ചിരുന്നു.

അതിനാൽ തന്നെ അവനെ കിട്ടിയപ്പോൾ അവൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആദ്യം അവന്റെ നീളവും വലിപ്പവും അവളെ ഒന്ന് പരിഭ്രമിപ്പിച്ചു എങ്കിലും പിന്നീട് അവൾ അതിനോട് പൊരുത്തപ്പെട്ടു. തങ്ങൾക്ക് അവനെ കിട്ടുമ്പോൾ തന്നെ അവനൊരു വലിയ നായയായിരുന്നു എന്ന് ബ്രിട്ടാനി ​ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞിരുന്നു.

12 കപ്പ് ഡോ​ഗ് ഫുഡ്, ഇടയ്ക്കുള്ള പുഴുങ്ങിയ മുട്ട ഇവയെല്ലാം പെടുന്നു അവന്റെ മെനുവിൽ. തവിട്ടും ചാരനിറവും ചേർന്നതാണ് അവന്റെ നിറം. അവനിപ്പോൾ ഒരു പ്രാദേശിക സെലിബ്രിറ്റി തന്നെയാണ്. ബ്രിട്ടാനിക്കൊപ്പം പുറത്ത് പോകുമ്പോഴെല്ലാം ആളുകളവനെ ശ്രദ്ധിക്കുകയും അടുത്ത് വരികയും ചെയ്യുന്നു.

'ഉഫ്, അവൻ ശരിക്കും ഒരു കുതിരയെപ്പോലെ തന്നെ' എന്നാണ് മിക്കവരും പറയാറുള്ള കമന്റ് എന്ന് ബ്രിട്ടാനി പറയുന്നു. അമേരിക്കൻ കെന്നൽ ക്ലബ്ബിന്റെ അഭിപ്രായത്തിൽ, ഗ്രേറ്റ് ഡേനുകൾ മധ്യകാലഘട്ടത്തിലെ വേട്ടക്കാരായ നായകളിൽ നിന്നുമുള്ളവയാണ് മറ്റ് ഇനങ്ങളെക്കാൾ ഉയരമുള്ളവയാണ് എങ്കിലും അവയ്ക്ക് മറ്റുള്ള നായകളേക്കാൾ ആയുസ് കുറവായിരിക്കും.

കഴിഞ്ഞ വർഷം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയായി ഗിന്നസ് വേൾഡ് റെക്കോർഡ് ഒരിക്കൽ ആഘോഷിച്ചിരുന്ന ഗ്രേറ്റ് ഡേൻ ഫ്രെഡി എട്ട് വയസ്സുള്ളപ്പോൾ മരിച്ചിരുന്നു.

Do you know what the biggest dog in the world is ...? Surprised social media

Next TV

Related Stories
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

Aug 28, 2025 12:58 PM

'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

'കുളി സീനേ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall