#Alappuzha #Youth Congress #NV Praveen #Police #Protest #Ramesh Chennithala
ആലപ്പുഴ: ( https://truevisionnews.com/) ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പേര് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാക്കൾ. മുൻകൂർ അനുമതിയില്ലാതെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് സംഘർഷാവസ്ഥയും ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റശ്രമവും ഉണ്ടായത്.
രാവിലെ എസ്.എഫ്.ഐ മുൻകൂർ അനുമതിയോടെ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ, യാതൊരു അനുമതിയും വാങ്ങാതെയാണ് ഉച്ചയ്ക്ക് ശേഷം നാലുമണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പോലീസിന്റെ സുരക്ഷാ ബെൽറ്റ് ഭേദിച്ച് ഓഫീസിനുള്ളിൽ പ്രവേശിച്ച പ്രവർത്തകർ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതിനെത്തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്ക് നേരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ.വി. പ്രവീണിന്റെ നേതൃത്വത്തിൽ കടുത്ത വാഗ്വാദവും കയ്യേറ്റശ്രമവുമുണ്ടായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്നും ഓഫീസിൽ വിളിച്ച് കാര്യം പറഞ്ഞ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രവീൺ പരസ്യമായി ഭീഷണി മുഴക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലും സമാനമായ രീതിയിൽ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്ത കേസ് നിലനിൽക്കെയാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഒടുവിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ അനുനയനീക്കങ്ങൾക്കൊടുവിലാണ് രംഗം ശാന്തമായത്.
Content Highlight: Alappuzha: Youth Congress Leaders Threaten Police Citing Home Minister Name During Protest
#Alappuzha #Youth Congress #NV Praveen #Police #Protest #Ramesh Chennithala

































