---
title: "'ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി, രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം"
english_title: "Manju Warrier Faces Cyber Attack For Supporting NEET Students Protest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374210/manju-warrier-cyber-attack-neet-protest-support"
published_at: "2026-07-23T22:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a624281821bb_manju-warrier-cyber-attack-neet-protest-support.jpg"
keywords: ["Manju Warrier", "NEET", "Cyber Attack", "Students Protest", "Visma Mohanlal"]
---

# 'ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി, രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

> **Lead Summary:** നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച നടി മഞ്ജു വാര്യർക്കെതിരെ സൈബർ ആക്രമണം. 'മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്' എന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചതിന് പിന്നാലെയാണ് വ്യാപകമായ സൈബർ ആക്രമണം ആരംഭിച്ചത്.

## Article Content

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച നടി മഞ്ജു വാര്യർക്കെതിരെ സൈബർ ആക്രമണം. 'മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്' എന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചതിന് പിന്നാലെയാണ് വ്യാപകമായ സൈബർ ആക്രമണം ആരംഭിച്ചത്.

'നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും മുൻഗണന ലഭിക്കണം.

നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവിയും സ്വപ്നങ്ങളും സംരക്ഷിക്കപ്പെടട്ടെ' എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

'കേരളത്തില്‍ കുറേ psc വിദ്യാര്‍ഥികള്‍ മണ്ണ് വാരി തന്നപ്പോള്‍ വായില്‍ പഴം ആയിരുന്നോ', 'വിദ്യാര്‍ത്ഥികള്‍ എന്ന ലേബലില്‍ ദില്ലിയില്‍ ഒത്തു കൂടിയിട്ടുള്ളത് അക്രമകാരികളും മൂന്നാംകിട രാഷ്ട്രീയ ഗുണ്ടകളുമാണ്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാരിനറിയാം. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ ഇതിനകത്ത് പെട്ട് അവരുടെ ഭാവി അവതാളത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക', 'ഫണ്ട് ഇപ്പോള്‍ ആണോ ക്രെഡിറ്റ് ആയത്', 'പരീക്ഷയില്‍ ക്രമക്കേട് വന്നത് ഏത് സംസ്ഥാനത്താണ് ?അത് പുറത്ത് അറിയിച്ചത് ആരാണ് ?പരീക്ഷ വീണ്ടും നടന്നു അതൊന്നും ചേച്ചിക്ക് അറിയില്ലായിരിക്കുമല്ലേ',

'ചേച്ചി ചേച്ചിടെ വിഷയത്തില്‍ ചേച്ചിക്ക് മാനുഷിക പരിഗണന ലഭിച്ചിരുന്നോ. ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി', 'രാജ്യത്തെ ഒറ്റുകൊടുക്കാന്‍ കൂട്ട് നിന്നതിന് തീവ്രവാദികള്‍ എത്ര തന്നു','കേരളത്തിലെ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിനുവേണ്ടിയാണ് വാര്യര്‍ ഈ പോസ്റ്റ് ഇട്ടതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. തല മറന്ന് എണ്ണ തേച്ചാല്‍ നിനക്കും അവന്റെ ഗതി വരും'-എന്നിങ്ങനെ പോകുന്നു സൈബര്‍ ആക്രമണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/374210/manju-warrier-cyber-attack-neet-protest-support)