---
title: "'ജനനായകൻ' ഫസ്റ്റ് ഷോ കാണാൻ തൃഷയും അമ്മയും തിയേറ്ററിൽ; വിജയ്‌യെ മിസ് ചെയ്യുമെന്ന് തൃഷയുടെ അമ്മ "
english_title: "Trisha Attends Jana Nayagan First Show In Chennai Theatre Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374154/trisha-watches-jana-nayagan-first-show-chennai"
published_at: "2026-07-23T16:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61f3ed97a94_trisha-watches-jana-nayagan-first-show-chennai.jpg"
keywords: ["Latest News", "Jana Nayagan", "Vijay", "Trisha", "H Vinoth", "KVN Productions"]
---

# 'ജനനായകൻ' ഫസ്റ്റ് ഷോ കാണാൻ തൃഷയും അമ്മയും തിയേറ്ററിൽ; വിജയ്‌യെ മിസ് ചെയ്യുമെന്ന് തൃഷയുടെ അമ്മ 

> **Lead Summary:** **[**വിജയ് നായകനായെത്തിയ പുതിയ ചിത്രം 'ജനനായകൻ'ന്റെ ആദ്യ പ്രദർശനം കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തി. ചെന്നൈ കോയമ്പേട് റോഹിണി തിയേറ്ററിലാണ് താരം ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയത്. തൃഷ തിയേറ്ററിലെത്തുന്നതിന്റെയും സിനിമ കണ്ട് മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

## Article Content

**[**വിജയ് നായകനായെത്തിയ പുതിയ ചിത്രം 'ജനനായകൻ'ന്റെ ആദ്യ പ്രദർശനം കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തി. ചെന്നൈ കോയമ്പേട് റോഹിണി തിയേറ്ററിലാണ് താരം ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയത്. തൃഷ തിയേറ്ററിലെത്തുന്നതിന്റെയും സിനിമ കണ്ട് മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ലളിതമായ വേഷത്തിലെത്തിയ താരത്തെ കാണാൻ ആരാധകർ തിയേറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. അതേസമയം, 'ജനനായകൻ' വിജയ്‌യുടെ അവസാന സിനിമയാണെന്നതിൽ വലിയ ദുഃഖമുണ്ടെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ പ്രതികരിച്ചു.

ചിത്രം വളരെ അധികം ആസ്വദിച്ചുവെന്നും, ഇനി അദ്ദേഹത്തെ വലിയ സ്ക്രീനിൽ മിസ് ചെയ്യുമെന്നും അവർ വ്യക്തമാക്കി. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ കേരളത്തിലെ ഫസ്റ്റ് ഷോ രാവിലെ ആറുമണിക്കായിരുന്നു ആരംഭിച്ചത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണയാണ്. ചിത്രത്തിൽ ബോബി ഡിയോൾ വില്ലൻ വേഷത്തിലെത്തുമ്പോൾ, മമിതാ ബൈജു, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374154/trisha-watches-jana-nayagan-first-show-chennai)