---
title: "'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്"
english_title: "Ranjini Haridas Joins NEET Protest In Delhi Speaks About Police Action"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374153/ranjini-haridas-neet-protest-delhi-students"
published_at: "2026-07-23T16:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61f245254e8_ranjini-haridas-neet-protest-delhi-students.jpg"
keywords: ["Latest News", "Ranjini Haridas", "NEET Protest", "Delhi", "Students", "Jantar Mantar"]
---

# 'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

> **Lead Summary:** **[ **നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത അനുഭവങ്ങൾ പങ്കുവെച്ച് നടി രഞ്ജിനി ഹരിദാസ്. സോഷ്യൽ മീഡിയയിൽ അടക്കം വിഷയം സജീവമായി ചർച്ച ചെയ്തെങ്കിലും, മനസ്സിന് സമാധാനം ലഭിക്കാതെ വന്നപ്പോഴാണ് താൻ നേരിട്ട് സമരവേദിയിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.

## Article Content

**[ **നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത അനുഭവങ്ങൾ പങ്കുവെച്ച് നടി രഞ്ജിനി ഹരിദാസ്. സോഷ്യൽ മീഡിയയിൽ അടക്കം വിഷയം സജീവമായി ചർച്ച ചെയ്തെങ്കിലും, മനസ്സിന് സമാധാനം ലഭിക്കാതെ വന്നപ്പോഴാണ് താൻ നേരിട്ട് സമരവേദിയിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.

സമരത്തെ തടയാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രമങ്ങൾ നടന്നിട്ടും വലിയ ജനക്കൂട്ടമാണ് ഡൽഹിയിൽ തടിച്ചുകൂടിയത്. സമരക്കാർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ രഞ്ജിനി, സമരക്കാർ കല്ലെറിയുന്നുവെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിച്ചതായും കൂട്ടിച്ചേർത്തു. പ്രകോപനമൊന്നുമില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ പോലും കല്ലെറിയുന്നത് താൻ നേരിൽ കണ്ടിട്ടുണ്ട്.

പഴയ തലമുറയുടെ ചിന്തകളിൽ നിന്നും തികച്ചും വ്യത്യസ്തരായ 'ജെൻസി' കുട്ടികളാണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്. പാട്ടും ഡാൻസും മുദ്രാവാക്യങ്ങളുമായി സമാധാനപരമായാണ് അവർ പ്രതിഷേധിച്ചത്.

കനത്ത മർദ്ദനമേറ്റിട്ടും തിരിച്ചടിക്കാതെ, അടിയൊക്കെ നിന്നുകൊള്ളാം എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ക്ലാസിസോ മതമോ ലിംഗഭേദമോ ഇല്ലാതെ ഒത്തുകൂടിയ ഈ യുവത്വം സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മികച്ച രീതിയിൽ ടെക്നോളജി ഉപയോഗിച്ച് കാര്യങ്ങൾ ഡോക്യുമെന്റ് ചെയ്യാനും അവർക്ക് കഴിയുന്നുണ്ട്.

എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്നും ഇടപെടലുകൾ വൈകിയെന്ന് രഞ്ജിനി കുറ്റപ്പെടുത്തി. ഈ പ്രക്ഷോഭത്തെ ആരും രാഷ്ട്രീയവത്കരിക്കരുതെന്നും, തങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ആരെയും സമരക്കാർ സ്വാഗതം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.

വിമർശനങ്ങൾ എന്തുതന്നെയായാലും വിദ്യാർത്ഥികൾക്കൊപ്പം അവസാന നാൾ വരെ താനുമുണ്ടാകുമെന്ന് രഞ്ജിനി ഹരിദാസ് കൂട്ടിച്ചേർത്തു.

**[
](http://(moviemax.in))**

### Related Links & Sources
- [Original Story Source](https://moviemax.in/news/374153/ranjini-haridas-neet-protest-delhi-students)