---
title: "ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല; ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പൊട്ടിത്തെറിച്ച് നടി ഭാവന"
english_title: "Bhavana Slams Delhi Police Crackdown On Student Protest, "
publisher: "moviemax.in"
canonical_url: "https://moviemax.in/news/374149/bhavana-delhi-student-protest-police-lathicharge-instagram-"
published_at: "2026-07-23T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61ede681194_bhavana-delhi-student-protest-police-lathicharge-instagram-.jpg"
keywords: ["Bhavana", "Delhi Protest", "Student Protest", "Police Lathicharge", "NEET Scam"]
---

# ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല; ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പൊട്ടിത്തെറിച്ച് നടി ഭാവന

> **Lead Summary:** ** **ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമത്തിൽ പ്രതികരിച്ച് നടി ഭാവന. രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാർഥികൾക്ക് നേരെയാണ് ഭരണകൂടത്തിന്റെ വേട്ടയാടൽ.

## Article Content

** **ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമത്തിൽ പ്രതികരിച്ച് നടി ഭാവന. രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാർഥികൾക്ക് നേരെയാണ് ഭരണകൂടത്തിന്റെ വേട്ടയാടൽ.

> ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല" എന്ന് ഭാവന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു. പരിക്കേറ്റ വിദ്യാർഥികളുടെ ദൃശ്യങ്ങളും നടി പങ്കുവെച്ചു. അനീതിക്കെതിരെ ഉയരുന്ന ഓരോ ശബ്ദത്തിനുമൊപ്പം നിൽക്കുന്നുവെന്നും ലോകത്തെ മാറ്റിമറിച്ച തലമുറകളുടെ തുടക്കം വിദ്യാർഥികളിൽ നിന്നാണെന്നും നടി രമ്യ നമ്പീശൻ വ്യക്തമാക്കി.

അതേസമയം നടന്‍ മോഹന്‍ലാലിനെതിരെയും മകള്‍ വിസ്മയ മോഹന്‍ലാലിനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം. സമരത്തിന് അനുകൂലമായി വിസ്മയ പോസ്റ്റിട്ടതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ അധിക്ഷേപങ്ങളും ഭീഷണികളും ഉയരുന്നത്. സമരത്തെ പിന്തുണച്ച് വിസ്മയ മോഹന്‍ലാല്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ താരപുത്രിക്ക് നേരെ കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നത്.

മകളെ വകതിരിവ് പഠിപ്പിക്കണമെന്നും പിതാവിന്റെ ചെലവിൽ വിദേശത്തിരുന്ന് ഭാരത സർക്കാരിനെതിരെ കളിക്കേണ്ടെന്നും ആവശ്യപ്പെട്ട് കമന്റുകളുമായി ഒരുകൂട്ടം ആളുകൾ മോഹൻലാലിന്റെ ഔദ്യോഗിക പേജുകളിലേക്ക് എത്തുകയായിരുന്നു.വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ 'തുടക്കം കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട' എന്നും, സിനിമ നല്ലതായാലും കാണില്ലെന്നും തുടങ്ങി കടുത്ത ഭീഷണികളാണ് ഉയരുന്നത്.

'എമ്പുരാൻ' സിനിമയുടെ വിവാദങ്ങളും ലോകകപ്പിൽ സ്പെയിനിന്റെ വിജയം ആഘോഷിച്ച പഴയ പോസ്റ്റുകളും കുത്തിപ്പൊക്കിയാണ് ഇപ്പോൾ മോഹൻലാലിനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374149/bhavana-delhi-student-protest-police-lathicharge-instagram-)