---
title: "'മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി മഞ്ജു വാര്യർ"
english_title: "Manju Warrier Supports Students Protest Over NEET Paper Leak"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374208/manju-warrier-supports-students-protest-neet-paper-leak"
published_at: "2026-07-23T21:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a623bf1dcf27_manju-warrier-supports-students-protest-neet-paper-leak.jpg"
keywords: ["Manju Warrier", "NEET", "Dharmendra Pradhan", "Students Protest", "Paper Leak"]
---

# 'മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

> **Lead Summary:** ** നീ**റ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് നടി മഞ്ജു വാര്യർ പിന്തുണ പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കിയത്. മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടതെന്ന് നടി കുറിച്ചു.

## Article Content

** നീ**റ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് നടി മഞ്ജു വാര്യർ പിന്തുണ പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കിയത്. മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടതെന്ന് നടി കുറിച്ചു.

നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും പൂർണ അവകാശമുണ്ടെന്ന് മഞ്ജു പറഞ്ഞു. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാകണമെന്നും മഞ്ജു വാര്യർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നീറ്റ് ക്രമക്കേടിൽ വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദത്തിലും ആശങ്കയിലും തനിക്ക് ആശങ്കയുണ്ടെന്നും നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374208/manju-warrier-supports-students-protest-neet-paper-leak)