---
title: "'വിസ്മയയുടെ പ്രതികരണം യഥാർത്ഥവശം അറിയാതെ, ഡൽഹി സമരങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചന;' പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് മേജർ രവി"
english_title: "Major Ravi Criticizes Delhi CJP Protest Alleges Foreign Funding Conspiracy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374111/major-ravi-delhi-cjp-protest-foreign-funding-allegation"
published_at: "2026-07-23T14:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61d3327a372_major-ravi-delhi-cjp-protest-foreign-funding-allegation.jpg"
keywords: ["Latest News", "Major Ravi", "Delhi Protest", "CJP", "Foreign Funding", "George Soros"]
---

# 'വിസ്മയയുടെ പ്രതികരണം യഥാർത്ഥവശം അറിയാതെ, ഡൽഹി സമരങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചന;' പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് മേജർ രവി

> **Lead Summary:** **[** ഡൽഹിയിലെ സമരമുഖങ്ങളിൽ കുട്ടികളല്ല, കുട്ടന്മാരാണ് ഉണ്ടായിരുന്നതെന്ന് സംവിധായകനും നടനുമായ മേജർ രവി. സി.ജെ.പി. പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ അദ്ദേഹം, സമരത്തിനു പിന്നിൽ വിദേശ ശക്തികളുടെ ഇടപെടലുകളും ഗൂഢാലോചനയുമുണ്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു.

## Article Content

**[** ഡൽഹിയിലെ സമരമുഖങ്ങളിൽ കുട്ടികളല്ല, കുട്ടന്മാരാണ് ഉണ്ടായിരുന്നതെന്ന് സംവിധായകനും നടനുമായ മേജർ രവി. സി.ജെ.പി. പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ അദ്ദേഹം, സമരത്തിനു പിന്നിൽ വിദേശ ശക്തികളുടെ ഇടപെടലുകളും ഗൂഢാലോചനയുമുണ്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു.

ആദ്യം വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമമുണ്ടായപ്പോൾ വിഷമം തോന്നിയിരുന്നെങ്കിലും, പിന്നീട് അന്വേഷിച്ചപ്പോഴാണ് അവിടെ വിദ്യാർത്ഥികളെക്കാൾ മറ്റ് സ്വാർത്ഥ താത്പര്യക്കാരാണ് കൂടുതലുണ്ടായിരുന്നതെന്ന് മനസ്സിലായതെന്ന് അദ്ദേഹം വ്യക്തമാക്കി. ടി.വിയിൽ മുഖം കാണിക്കാനും ഷോ-ഓഫ് നടത്താനും വേണ്ടിയാണ് ചിലർ സമരത്തിന്റെ ഭാഗമാകുന്നത്.

വിസ്മയ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ കാര്യങ്ങളുടെ യഥാർത്ഥ വശം അറിയാതെയാണെന്നും, വിസ്മയ വളരെ മനുഷ്യത്വമുള്ളയാളായതുകൊണ്ട് പ്രതിഷേധത്തിന്റെ ഉൾവശങ്ങൾ മനസ്സിലാക്കാതെ പ്രതികരിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.

സോനം വാങ്ചുകിന് വലിയ രീതിയിൽ വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നുവെന്നും, ജോർജ് സോറോസിനെപ്പോലുള്ളവരുടെ ഫണ്ടിംഗും ഗൂഡാലോചനയുമാണ് നിലവിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിലെന്നും മേജർ രവി ആരോപിച്ചു. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേൺ ഉപയോഗിച്ച് നരേന്ദ്ര മോദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് വിദേശ ശക്തികൾ ശ്രമിക്കുന്നത്.

ജന്തർ മന്തർ പോലുള്ള നിശ്ചിത സ്ഥലങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം, രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും പോലീസിന് നേരെ ആക്രമണവും പേപ്പർ സ്പ്രേ പ്രയോഗവും നടത്തുമ്പോൾ സ്വാഭാവികമായും നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374111/major-ravi-delhi-cjp-protest-foreign-funding-allegation)