ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്,  മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം
2026-07-24T10:36:00 | By VIPIN P V
#Latest News #Baby Memorial Hospital #Anesthesia #Toddler Death #Payyannur

കണ്ണൂർ: ( www.truevisionnews.com ) പയ്യന്നൂരിൽ ഒന്നര വയസുകാരൻ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ നീതി ലഭിക്കാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യ(1.5)യാണ് മരിച്ചത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് സ്റ്റിച്ച് ഇടാനായാണ് കുട്ടിയെ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ എത്തിച്ചത്.അവിടെ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ നില ഗുരുതരമായി.

തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ദേവാൻഷ് മരിക്കുകയായിരുന്നു.സംഭവത്തിൽ ജില്ലാതല വിദഗ്ധ സമിതി അന്വേഷണം നടത്തിയിരുന്നു. ഈ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ചികിത്സാ വീഴ്ച സംഭവിച്ചതായി ശരിവച്ചതായി ബന്ധുക്കൾ പറയുന്നു.

എന്നാൽ സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരാൻ വൈകുമെന്ന ആശങ്കയും അവർക്കുണ്ട്.നിലവിൽ അനസ്തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഈ മാസം 27ന് പരിഗണിക്കും.ആശുപത്രി മാനേജ്മെന്റിനെ രക്ഷിക്കാനാണ് അന്വേഷണം വൈകുന്നതെന്നാണ് കുടുംബത്തിന്റെ സംശയം.

ഈ സാഹചര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് എംപി രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയതായും ബന്ധുക്കൾ വ്യക്തമാക്കി. ഉടൻ തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.മകന്റെ മരണത്തിൽ ഉത്തരവാദികളായ എല്ലാവർക്കെതിരെയും നടപടി വേണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

സംഭവം പ്രദേശത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

Content Highlight: Payyanur Toddler Death Case: Family Alleges Delay in Probe, Seeks CM Intervention

#Latest News #Baby Memorial Hospital #Anesthesia #Toddler Death #Payyannur

Next TV

Related Stories
'സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ'? നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

Jul 24, 2026 11:45 AM

'സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ'? നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

ദന്തൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസ്: കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്ത ഉദ്യോഗസ്ഥനെ ഹൈക്കോടതി വിമർശിച്ചു. സർക്കാരിന് നാണക്കേട്, നടപടി...

Read More >>
വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

Jul 24, 2026 11:04 AM

വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി രേഖയെ 38 ഗ്രാം എംഡിഎംഎയുമായി വലിയതുറ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. കഴക്കൂട്ടത്ത് പിടിയിലായ യുവാവിൽ...

Read More >>
വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

Jul 24, 2026 10:38 AM

വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപ. പവൻ 1,05,840 രൂപ. അന്താരാഷ്ട്ര വിപണിയിലെയും ഡോളർ കരുത്തുമാണ്...

Read More >>
എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

Jul 24, 2026 10:38 AM

എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

കേരള സര്‍വകലാശാലയുടെ MA History ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്. 3 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസ് ഹിസ്റ്ററി ഡീനെന്ന്...

Read More >>
ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Jul 24, 2026 10:30 AM

ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് കാരപറമ്പിൽ നടക്കാവ് സ്വദേശി മുഹമ്മദ് അജ്മൽ 2 കിലോ കഞ്ചാവുമായി പിടിയിൽ. വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളാക്കി...

Read More >>
കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:29 AM

കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

കോഴിക്കോട് തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം...

Read More >>
Top Stories

News Roundup