---
title: "അഭിപ്രായസ്വാതന്ത്ര്യം 1947-ൽ കിട്ടിയതാണ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷൈൻ ടോം ചാക്കോ"
english_title: "Shine Tom Chacko Supports CJP Protest In Delhi, Slams Crackdown On Dissent"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374299/shine-tom-chacko-supports-cjp-protest-delhi-students"
published_at: "2026-07-24T11:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a63034338295_shine-tom-chacko-supports-cjp-protest-delhi-students.jpg"
keywords: ["Shine Tom Chacko", "CJP Protest", "Manju Warrier", "Students Protest", "Democracy"]
---

# അഭിപ്രായസ്വാതന്ത്ര്യം 1947-ൽ കിട്ടിയതാണ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷൈൻ ടോം ചാക്കോ

> **Lead Summary:** ** **ഡല്‍ഹിയില്‍ നടക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) സമരത്തിന് പൂർണ്ണ പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്. ഭരണത്തോടുള്ള എതിര്‍പ്പുകളാണ് ജനങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അവരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യമല്ലെന്നും ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.

## Article Content

** **ഡല്‍ഹിയില്‍ നടക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) സമരത്തിന് പൂർണ്ണ പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്. ഭരണത്തോടുള്ള എതിര്‍പ്പുകളാണ് ജനങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അവരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യമല്ലെന്നും ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.

ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണതയെയും അദ്ദേഹം വിമർശിച്ചു. സര്‍ക്കാരിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ചിലപ്പോൾ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത് എന്നായിരുന്നു നീറ്റ് പരീക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ഡല്‍ഹിയില്‍ എന്നല്ല, ലോകത്ത് എവിടെയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പമാണ് താനെന്നും താരം പറഞ്ഞു. താരങ്ങൾ നടത്തുന്ന പ്രതികരണങ്ങൾ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും, അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യമാണ് രാജ്യത്തിന് 1947-ൽ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സിജെപിയുടെ പ്രതിഷേധത്തിന് സിനിമാമേഖലയിലെ പ്രമുഖരായ നിരവധി താരങ്ങളാണ് ഇതിനകം പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുള്ളത്. മമ്മൂട്ടി, മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആഷിഖ് അബു, ജോജു ജോസഫ്, ഭാവന, ദിവ്യ പ്രഭ, ആസിഫ് അലി, കിഷോർ തുടങ്ങിയവരും വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തുണ്ട്.

സമരത്തെ പിന്തുണച്ചുകൊണ്ട് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ വിസ്മയയ്ക്കും മോഹൻലാലിനും നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374299/shine-tom-chacko-supports-cjp-protest-delhi-students)