---
title: "ശ്വേത തുടരണോ? ശ്വേതയ്ക്ക് പിന്തുണ നൽകാൻ ആരുമില്ല! 'അമ്മ പെൺമക്കൾ' ഗ്രൂപ്പിൽ പോൾ വോട്ടെടുപ്പ് "
english_title: "AMMA Association Rift: 32 Members Vote for Election, No Support for Shweta Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374281/election-or-should-shwetha-continue-female-stars-hold-a-poll-on-whatsapp-against-shwetha-menon"
published_at: "2026-07-24T10:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62f88e1e57c_amma-association-shweta-menon-election-controversy-hema-committee.jpg"
keywords: ["Latest news", "AMMA Association", "Shweta Menon", "Malayalam Cinema", "Hema Committee Report", "Mala Parvathi", "Election Controversy"]
---

# ശ്വേത തുടരണോ? ശ്വേതയ്ക്ക് പിന്തുണ നൽകാൻ ആരുമില്ല! 'അമ്മ പെൺമക്കൾ' ഗ്രൂപ്പിൽ പോൾ വോട്ടെടുപ്പ് 

> **Lead Summary:** **[**നടി ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭാരവാഹിത്വത്തിനെതിരെ അമ്മ സംഘടനയിലെ വനിതാ അഭിനേതാക്കൾക്കിടയിൽ പടയൊരുക്കം ശക്തമാകുന്നു. ശ്വേതാ മേനോൻ പ്രസിഡന്റായി തുടരണമോ അതോ പുതിയ തെരഞ്ഞെടുപ്പ് വേണമോ എന്ന് ചോദിച്ച് സംഘടനയിലെ വനിതാ അംഗങ്ങളുടെ 'പെൺമക്കൾ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന വോട്ടെടുപ്പിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

## Article Content

**[**നടി ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭാരവാഹിത്വത്തിനെതിരെ അമ്മ സംഘടനയിലെ വനിതാ അഭിനേതാക്കൾക്കിടയിൽ പടയൊരുക്കം ശക്തമാകുന്നു. ശ്വേതാ മേനോൻ പ്രസിഡന്റായി തുടരണമോ അതോ പുതിയ തെരഞ്ഞെടുപ്പ് വേണമോ എന്ന് ചോദിച്ച് സംഘടനയിലെ വനിതാ അംഗങ്ങളുടെ 'പെൺമക്കൾ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന വോട്ടെടുപ്പിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

32 പേർ പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് നിലപാടെടുത്തപ്പോൾ ശ്വേതാ മേനോന്റെ ഭരണസമിതി തുടരണമെന്ന് ഒരാൾ പോലും വോട്ട് ചെയ്തില്ല. നേരത്തെ ഇതേ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ശ്വേതയെ പുറത്താക്കിയിരുന്നു.

അതേസമയം, സംഘടനയിലെ തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായവരാണെന്ന് ശ്വേതാ മേനോൻ പ്രതികരിച്ചു. ആരോപണം നേരിടുന്നവർ അമ്മയുടെ തലപ്പത്ത് വരുന്നത് തടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണം. ഇരകൾക്കൊപ്പമാണ് താൻ എന്നും നിലകൊണ്ടിട്ടുള്ളതെന്നും, ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഉണ്ടായതെന്നും ശ്വേത ആരോപിച്ചു.

എന്നാൽ, ശ്വേതയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടി മാലാ പാർവതി രംഗത്തെത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും അമ്മയുടെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ 'കുറ്റാരോപിതർ' ആരൊക്കെയാണെന്ന് ശ്വേത പരസ്യമായി വെളിപ്പെടുത്തണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374281/election-or-should-shwetha-continue-female-stars-hold-a-poll-on-whatsapp-against-shwetha-menon)