---
title: "'യുവാക്കളാണ് നാടിന്റെ സ്വത്ത്, അവരുടെ  ശബ്ദം കേള്‍ക്കണം'; ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി"
english_title: "Mammootty Extends Support To Jantar Mantar Student Protest Says Youth Are Nations Asset"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374205/mammootty-support-jantar-mantar-student-protest"
published_at: "2026-07-23T20:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a623372737c8_mammootty-support-jantar-mantar-student-protest.jpg"
keywords: ["Mammootty", "Jantar Mantar", "Student Protest", "Tovino Thomas", "Kunchacko Boban"]
---

# 'യുവാക്കളാണ് നാടിന്റെ സ്വത്ത്, അവരുടെ  ശബ്ദം കേള്‍ക്കണം'; ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി

> **Lead Summary:** > ** ഡല്‍**ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി രംഗത്ത്. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്തെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു."യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്ത്.

## Article Content

> ** ഡല്‍**ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി രംഗത്ത്. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്തെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു."യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്ത്.

> അവരുടെ ശബ്ദം ശ്രദ്ധിക്കണം. അവരെ സംരക്ഷിക്കണം. അവരെ ശാക്തീകരിക്കണം" എന്നായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കൂടുതല്‍ സെലിബ്രിറ്റികള്‍ എത്തുന്നതിനിടെയാണ് മമ്മൂട്ടിയും വിഷയത്തില്‍ പ്രതികരിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ നിരവധി മലയാളി താരങ്ങള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണവും നേരിട്ടു. ടൊവിനോയ്ക്ക് നേരെ യുവമോര്‍ച്ചയുടെ പ്രതിഷേധവുമുണ്ടായി. വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായം പറഞ്ഞ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സൈബര്‍ ആക്രമണത്തിന് ഇരയായി.മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് കമന്റുകള്‍ വന്നു.

> പിന്തുണച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി. "താരങ്ങള്‍ സെലക്ടീവായി മാത്രം പ്രതികരിക്കുന്നു", "രാഷ്ട്രീയ ചായ്വ് മാത്രമാണ് പ്രകടിപ്പിക്കുന്നത്" എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. കേരളത്തിലെ പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമര്‍ശനം.

> എന്നാല്‍ മറുവശത്ത്, പ്രതികരിച്ച താരങ്ങള്‍ "നട്ടെല്ലുള്ളവരാണ്" എന്നും "വെള്ളിത്തിരയില്‍ മാത്രമല്ല പുറത്തും ഹീറോസ്" ആണെന്നും പറഞ്ഞ് യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രശംസയും അറിയിക്കുന്നുണ്ട്.വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമാണ് പ്രക്ഷോഭത്തിന്റെ കേന്ദ്രം. രാജ്യവ്യാപകമായി ശ്രദ്ധനേടിയ ഈ സമരത്തിന് സെലിബ്രിറ്റികളുടെ പിന്തുണ കൂടിയതോടെ ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374205/mammootty-support-jantar-mantar-student-protest)