#Elathur MLA #Vidya Balakrishnan #Fake Call #Priyanka Gandhi #Kozhikode Police #WhatsApp Scam
കോഴിക്കോട്: ( https://truevisionnews.com/) സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഉടൻ വരുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺകോൾ വന്ന സംഭവത്തിൽ നിർണായക വഴിതിരിവ്. കേസുമായി ബന്ധപ്പെട്ട് സിം ഉടമയെ അന്വേഷണ സംഘം കണ്ടെത്തി ചോദ്യം ചെയ്തു.
കോൾ വന്നതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും, തന്റെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. എങ്കിലും ഈ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഫോൺ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജൂലൈ 6-ന് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വാട്‌സ്ആപ്പ് കോൾ വന്നത്. ഏകദേശം 10 മിനിറ്റ് നീണ്ട സംഭാഷണത്തിലൂടെ മന്ത്രിയാക്കാൻ ഡൽഹി തലത്തിൽ നടത്തുന്ന നീക്കങ്ങളാണ് വിളിച്ചയാൾ എംഎൽഎയോട് വിശദീകരിച്ചിരുന്നത്.
കോൾ ചെയ്തയാൾ കോഴിക്കോട് ജില്ലയിലെ മറ്റൊരു എംപി വഴിയാണ് നമ്പർ കിട്ടിയത് എന്ന് പറഞ്ഞുസംശയം തോന്നിയ വിദ്യാ ബാലകൃഷ്ണൻ ആ എംപിയെ വിളിച്ചു. അപ്പോൾ എ.ഐ.സി.സി. ആസ്ഥാനത്ത് നിന്നെന്ന് പറഞ്ഞ് ആരോ 2 എംഎൽഎമാരുടെ നമ്പർ ചോദിച്ചിരുന്നു എന്ന് എംപി പറഞ്ഞുപിന്നീട് പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെ ആരും വിളിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചുജൂലൈ 11-ന് കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ഡൽഹിയിൽ എത്തിയും വിവരങ്ങൾ ശേഖരിച്ചിരുന്നു. സിം കാർഡ് കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തി തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരനെ ഉടൻ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.
Content Highlight: Fake Call to Elathur MLA Vidya Balakrishnan: SIM Owner Traced, Claims Phone Stolen
#Elathur MLA #Vidya Balakrishnan #Fake Call #Priyanka Gandhi #Kozhikode Police #WhatsApp Scam


































