കോഴിക്കോട് വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
2026-07-22T11:17:00 | By Krishnapriya S R
#Latest News #Vilangad River #Kozhikode #UP Youth #Body Found

കോഴിക്കോട് : (truevisionnews.com) വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ പത്തൊമ്പതുകാരന്റെ മൃതദേഹം കണ്ടെത്തി. വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിന് താഴെ മരത്തെ തങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. നാലാം ദിവസത്തെ ജനകീയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

ഞായറാഴ്ച മുതൽ ഫയർഫോഴ്സും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.

ഇന്ന് സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉൾപ്പെടുത്തിയായിരുന്നു തെരച്ചിൽ നടത്തിയത്. നാദാപുരം എംഎൽഎ കെ.എം അഭിജിത്തിന്റെയും വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാറിന്റെയും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണിയൂറിന്റെയും നിർദേശപ്രകാരം ഇന്ന് രാവിലെ 8 മണി മുതൽ പൊതു തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

യുവജന സംഘടനാ പ്രവർത്തകർ, ടിമ്പർ തൊഴിലാളികൾ, യുവജന ക്ലബ്ബുകളുടെ പ്രവർത്തകർ, മോട്ടോർ തൊഴിലാളികൾ,വ്യാപാരികൾ തുടങ്ങി സമൂഹത്തിൻ്റെ എല്ലാ തലങ്ങളിൽ ഉള്ളവരും ചേർന്നാണ് ഇന്ന് പൊതു തെരച്ചിൽ നടത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെടുന്നത്.

ഇന്നലെ വിലങ്ങാട്ടുനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ കല്ലാച്ചിക്ക് സമീപം ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം ആഴത്തിൽ മുങ്ങി പരിശോധനയും നടത്തിയിരുന്നു.

പുഴയുടെ തുടക്കഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ്. മുൻപ് ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞുകൂടിയതും പാറകൾക്കിടയിലെ ഗുഹ സമാനമായ ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായിരുന്നു.

Content Highlight: Body Of UP Youth Missing In Vilangad River Found After 4 Days

#Latest News #Vilangad River #Kozhikode #UP Youth #Body Found

Next TV

Related Stories
 കാസറഗോഡ് സ്‌കൂൾ ഓട്ടോ മറിഞ്ഞ് അപകടം; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

Jul 22, 2026 12:03 PM

കാസറഗോഡ് സ്‌കൂൾ ഓട്ടോ മറിഞ്ഞ് അപകടം; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

കാസർകോട് മാർക്കറ്റിന് സമീപം സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് 7 കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്. അമിതവേഗതയും കുത്തിനിറച്ചതുമാണ്...

Read More >>
ഒരു രക്ഷയില്ല, സ്വർണവില മുകളിലേക്ക് തന്നെ....; ഒറ്റയടിക്ക് പവന് കൂടിയത് 1,680രൂപ

Jul 22, 2026 11:43 AM

ഒരു രക്ഷയില്ല, സ്വർണവില മുകളിലേക്ക് തന്നെ....; ഒറ്റയടിക്ക് പവന് കൂടിയത് 1,680രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 210 രൂപ കൂടി 13,430 രൂപയും പവന് 1,680 രൂപ കൂടി 1,07,440 രൂപയുമായി. ഈ മാസത്തെ നിരക്ക്...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 11:40 AM

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനി നാരായണിയെ (60) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
സ്നേഹം കാട്ടിയത് ചതിക്കാൻ...! പ്രേതബാധയുണ്ട്, ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തെന്ന് വിശ്വസിപ്പിച്ചു; ചിറ്റൂരിൽ 16 കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Jul 22, 2026 11:27 AM

സ്നേഹം കാട്ടിയത് ചതിക്കാൻ...! പ്രേതബാധയുണ്ട്, ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തെന്ന് വിശ്വസിപ്പിച്ചു; ചിറ്റൂരിൽ 16 കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കിൽ ആപത്ത് വരുമെന്നും പറഞ്ഞ് പെൺസുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി പാലക്കാട്...

Read More >>
കോഴിക്കോട് വടകരയിൽ യുവതിയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 10:55 AM

കോഴിക്കോട് വടകരയിൽ യുവതിയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകര മേമുണ്ട സ്വദേശിനി സീമയെ (50) ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു....

Read More >>
മോനേ എന്ന് വിളിക്കാൻ ഇനി അവനില്ല...;  നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കാനയിലേക്ക് മറിഞ്ഞു; അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം

Jul 22, 2026 10:04 AM

മോനേ എന്ന് വിളിക്കാൻ ഇനി അവനില്ല...; നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കാനയിലേക്ക് മറിഞ്ഞു; അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം

അങ്കമാലി തുറവൂരിൽ ബുധനാഴ്ച പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മൂക്കന്നൂർ സ്വദേശി ഡെനി മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക്...

Read More >>
Top Stories

News Roundup

GCC News