---
title: "'മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പിആർ വർക്ക് ചെയ്യുന്നു': ആരോപണവുമായി ജോജു ജോർജ്"
english_title: "Jojo George Alleges PR Campaign Against Him By Actor And Wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373776/jojo-george-alleges-pr-campaign-against-him-by-actor-and-wife"
published_at: "2026-07-21T16:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f5492784f1_jojo-george-alleges-pr-campaign-against-him-by-actor-and-wife.jpg"
keywords: ["Latest News", "Jojo George", "Varavu Movie", "Malayalam Cinema", "PR Controversy"]
---

# 'മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പിആർ വർക്ക് ചെയ്യുന്നു': ആരോപണവുമായി ജോജു ജോർജ്

> **Lead Summary:** **[**മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ ആസൂത്രിത പിആർ വർക്ക് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. തന്റെ പുതിയ ചിത്രമായ 'വരവി'ന്റെ റിലീസുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ലൈവിലൂടെ സംസാരിക്കവേയായിരുന്നു ജോജുവിന്റെ അപ്രതീക്ഷിത വെളിപ്പെടുത്തൽ.

## Article Content

**[**മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ ആസൂത്രിത പിആർ വർക്ക് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. തന്റെ പുതിയ ചിത്രമായ 'വരവി'ന്റെ റിലീസുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ലൈവിലൂടെ സംസാരിക്കവേയായിരുന്നു ജോജുവിന്റെ അപ്രതീക്ഷിത വെളിപ്പെടുത്തൽ.

നടനും ഭാര്യയ്ക്കും പുറമേ, മലയാളത്തിലെ പ്രമുഖരായ പല താരങ്ങളും പെയ്ഡ് പിആർ ഏജൻസികളെ ഉപയോഗിച്ച് ഇത്തരം ക്യാംപെയ്നുകൾ നടത്തുന്നുണ്ടെന്ന് ജോജു ആരോപിച്ചു. പുതിയ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന നെഗറ്റീവ് ക്യാംപെയ്നുകൾക്ക് പിന്നിൽ ഇവരാണെന്നാണ് നടന്റെ പക്ഷം.

താരത്തിന്റെ വെളിപ്പെടുത്തൽ സിനിമാ മേഖലയിലാകെ വൻ ചർച്ചയായിട്ടുണ്ട്. ജോജു ചൂണ്ടിക്കാണിച്ച പ്രമുഖ താരദമ്പതികൾ ആരാണെന്ന അന്വേഷണത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയും സിനിമാ ലോകവും.

ജൂലൈ 16-ന് തിയറ്ററുകളിലെത്തിയ 'വരവ്' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എ.കെ. സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ 'പോൾസൺ' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373776/jojo-george-alleges-pr-campaign-against-him-by-actor-and-wife)