---
title: "ഡൽഹി വിദ്യാർഥി പ്രക്ഷോഭം: പിന്തുണ അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം"
english_title: "Vismaya Mohanlal Faces Cyber Attack For Supporting Delhi Student Protest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373891/vismaya-mohanlal-cyber-attack-delhi-student-protest-thudakkam"
published_at: "2026-07-22T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a606650753d6_vismaya-mohanlal-cyber-attack-delhi-student-protest-thudakkam.jpg"
keywords: ["Latest News", "Vismaya Mohanlal", "Thudakkam", "Mohanlal", "Delhi Protest"]
---

# ഡൽഹി വിദ്യാർഥി പ്രക്ഷോഭം: പിന്തുണ അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

> **Lead Summary:** **[** ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു.

## Article Content

**[** ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു.

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തിന് നേടെയുണ്ടായ പോലീസ് നടപടികളിൽ പ്രതിഷേധിച്ചുകൊണ്ടാണ് വിസ്മയ രംഗത്തെത്തിയത്.

സ്വന്തം പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന വിസ്മയയുടെ ചോദ്യമാണ് കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്നവരെ പ്രകോപിപ്പിച്ചത്. അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇത്തരം രാഷ്ട്രീയ പ്രസ്താവനകളിൽ ഇടപെടുന്നതിനെതിരെ നിരവധിപേർ വിമർശനവുമായി എത്തിയിട്ടുണ്ട്.

മോഹൻലാൽ തന്റെ മകളെ രാജ്യദ്രോഹികളെ പിന്തുണയ്ക്കാൻ വിടരുതെന്നും, രാജ്യത്തുനിന്ന് ആദരവുകൾ ഏറ്റുവാങ്ങുന്ന താരത്തിന്റെ മകൾ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

കേരളത്തിലെ ഉദ്യോഗാർഥികളുടെ സമരങ്ങളിലൊന്നും പ്രതികരിക്കാത്ത വിസ്മയ ഇപ്പോൾ രംഗത്തുവന്നത് അംഗീകരിക്കാനാകില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

ചർച്ചകൾക്ക് പകരം ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന നടപടിയെ ചോദ്യം ചെയ്തുകൊണ്ട് മറ്റൊരു അക്കൗണ്ടിലെ പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വിസ്മയ തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് വിസ്മയ വിവാദങ്ങളിൽപ്പെട്ടിരിക്കുന്നത്.

ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വരുന്ന ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373891/vismaya-mohanlal-cyber-attack-delhi-student-protest-thudakkam)