---
title: "അയ്യപ്പ ബൈജുവിലൂടെ ചിരിപ്പിച്ചു, പക്ഷേ സിനിമയിൽ അവസരം ചോദിച്ചുപോയില്ല! വെളിപ്പെടുത്തലുമായി പ്രശാന്ത് പുന്നപ്ര"
english_title: "Prashanth Punnapra Says He Never Asked For Film Opportunities"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373751/prashanth-punnapra-interview-no-film-opportunities"
published_at: "2026-07-21T15:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f467aa0114_prashanth-punnapra-interview-no-film-opportunities.jpg"
keywords: ["Prashanth Punnapra", "Malayalam Cinema", "Mimicry", "Ayyappa Baiju", "Interview"]
---

# അയ്യപ്പ ബൈജുവിലൂടെ ചിരിപ്പിച്ചു, പക്ഷേ സിനിമയിൽ അവസരം ചോദിച്ചുപോയില്ല! വെളിപ്പെടുത്തലുമായി പ്രശാന്ത് പുന്നപ്ര

> **Lead Summary:** ** മി**മിക്രി വേദികളിൽ 'അയ്യപ്പ ബൈജു' എന്ന കള്ളുകുടിയൻ കഥാപാത്രമായി ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച കലാകാരനാണ് പ്രശാന്ത് പുന്നപ്ര. അദ്ദേഹത്തിന്റെ പ്രകടനത്തിന് ആരാധകരേറെയുണ്ടായിരുന്നു. എന്നാൽ മലയാള സിനിമയിൽ പ്രതീക്ഷിച്ച അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല.

## Article Content

** മി**മിക്രി വേദികളിൽ 'അയ്യപ്പ ബൈജു' എന്ന കള്ളുകുടിയൻ കഥാപാത്രമായി ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച കലാകാരനാണ് പ്രശാന്ത് പുന്നപ്ര. അദ്ദേഹത്തിന്റെ പ്രകടനത്തിന് ആരാധകരേറെയുണ്ടായിരുന്നു. എന്നാൽ മലയാള സിനിമയിൽ പ്രതീക്ഷിച്ച അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല.

സിനിമയിൽ കുടിയൻ കഥാപാത്രങ്ങൾ തന്നെ ആവർത്തിച്ച് വന്നതോടെയാണ് അത്തരം വേഷങ്ങളോട് പ്രശാന്ത് 'നോ' പറഞ്ഞത്. അതേസമയം തമിഴിൽ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ താൻ ഒരിക്കലും സിനിമയിൽ അവസരങ്ങൾ ചോദിച്ച് പോയിട്ടില്ലെന്ന് പ്രശാന്ത് തുറന്നുപറയുന്നു.

> 'റീൽ ആൻഡ് റിയൽ മീഡിയ വർക്ക്സി'ന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ."ജീവിക്കാൻ പോയ കൂട്ടത്തിൽ അറിയാതെ കലയിലേക്ക് വന്ന് പെട്ട ഒരാളാണ് ഞാൻ. കലാകാരനാകണമെന്ന ആഗ്രഹം കൊണ്ടോ എന്തെങ്കിലുമാകണമെന്ന് വിചാരിച്ചോ വന്ന ആളല്ല. അതാണ് സത്യം.

> ഞാൻ അവസരങ്ങൾ ആരോടും ചോദിച്ചിട്ടില്ല" എന്ന് പ്രശാന്ത് പറഞ്ഞു.തുടക്കകാലത്തെ ജീവിതാനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. "കർട്ടൻ കെട്ടുക, ബോക്സ് വയ്ക്കുക ഇതൊക്കെ കഴിഞ്ഞിട്ടാണ് നമ്മൾ പ്രോഗ്രാം ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി പല ജോലികൾക്കും പോയിട്ടുണ്ട്. ചെയ്യാത്ത ജോലികളില്ല.

> പെയിന്റിംഗിന് പോകുമ്പോൾ പോലും വലിയ വീടിന്റെ ഒരു മുറിക്കകത്തിരുന്ന് ഞങ്ങൾ പ്രാക്ടീസ് ചെയ്യുമായിരുന്നു. അങ്ങനെയൊക്കെയാണ് വന്നത്" എന്ന് അദ്ദേഹം ഓർത്തു."കൂട്ടുകാർ എവിടെ പോകുന്നോ അവിടെയാണ് ഞാനും പോയത്. കലാരംഗത്ത് ഗ്ലാമർ ഉള്ളവർ മാത്രമേ ഉള്ളൂ എന്നായിരുന്നു ധാരണ.

> പക്ഷേ നമ്മളെപ്പോലെയുള്ള സാധാരണക്കാരും വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു" എന്നും പ്രശാന്ത് കൂട്ടിച്ചേർത്തു."ചിലർ പറയും, അവസരങ്ങൾ ചോദിക്കണം എന്ന്. പക്ഷേ നിങ്ങളുടെ കർമം എന്താണോ അത് കൃത്യമായി ചെയ്യുക. ബാക്കി നോക്കേണ്ട എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദൈവത്തിന്റെ ഓരോ ഇതാണ് എല്ലാം" എന്നാണ് പ്രശാന്തിന്റെ നിലപാട്.

മിമിക്രി വേദികളിലൂടെ ജനപ്രിയനായെങ്കിലും സിനിമയിൽ സ്ഥാനം കിട്ടാത്തതിൽ പരാതിയില്ലെന്നും, കിട്ടുന്ന ജോലി ആത്മാർത്ഥതയോടെ ചെയ്യുകയാണ് തന്റെ രീതിയെന്നും പ്രശാന്ത് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/373751/prashanth-punnapra-interview-no-film-opportunities)