---
title: "'വിനയം കൊണ്ട് ഓട്ടോയിൽ കയറിയതാണെന്ന് പറയല്ലേ..!'; യൂട്യൂബർമാർക്ക് പിഷാരടിയുടെ ട്രോൾ മറുപടി, വീഡിയോ വൈറൽ"
english_title: "Ramesh Pisharody Trolls YouTubers Over Clickbait Auto Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373723/ramesh-pisharody-trolls-youtubers-clickbait-auto-video"
published_at: "2026-07-21T14:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f341abdc26_ramesh-pisharody-trolls-youtubers-clickbait-auto-video.jpg"
keywords: ["Latest News", "Ramesh Pisharody", "YouTubers", "Online Media"]
---

# 'വിനയം കൊണ്ട് ഓട്ടോയിൽ കയറിയതാണെന്ന് പറയല്ലേ..!'; യൂട്യൂബർമാർക്ക് പിഷാരടിയുടെ ട്രോൾ മറുപടി, വീഡിയോ വൈറൽ

> **Lead Summary:** **[**താരങ്ങളുടെ പൊതുവേദികളിലെ സാന്നിധ്യവും പെരുമാറ്റവുമൊക്കെ ആകർഷകമായ തലക്കെട്ടുകളോടെ നൽകുന്ന ഓൺലൈൻ ചാനലുകൾക്ക് രസകരമായ മറുപടിയുമായി നടനും കോൺഗ്രസ് നേതാവുമായ രമേഷ് പിഷാരടി. സ്റ്റേഷനിലേക്ക് പോകാനായി ഓട്ടോറിക്ഷയിൽ കയറുന്ന തന്റെ ദൃശ്യങ്ങൾ പകർത്തിയ യൂട്യൂബർമാരോടാണ് പിഷാരടി തനതായ ശൈലിയിൽ തമാശരൂപേണ പ്രതികരിച്ചത്.

## Article Content

**[**താരങ്ങളുടെ പൊതുവേദികളിലെ സാന്നിധ്യവും പെരുമാറ്റവുമൊക്കെ ആകർഷകമായ തലക്കെട്ടുകളോടെ നൽകുന്ന ഓൺലൈൻ ചാനലുകൾക്ക് രസകരമായ മറുപടിയുമായി നടനും കോൺഗ്രസ് നേതാവുമായ രമേഷ് പിഷാരടി. സ്റ്റേഷനിലേക്ക് പോകാനായി ഓട്ടോറിക്ഷയിൽ കയറുന്ന തന്റെ ദൃശ്യങ്ങൾ പകർത്തിയ യൂട്യൂബർമാരോടാണ് പിഷാരടി തനതായ ശൈലിയിൽ തമാശരൂപേണ പ്രതികരിച്ചത്.

> ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. "ഞാൻ വലിയ വിനയം കൊണ്ടാണ് ഓട്ടോയിൽ കയറിയതെന്നൊന്നും പറഞ്ഞ് വീഡിയോ ഇടല്ലേ..! തിരുവനന്തപുരത്തേക്ക് ട്രെയിനിലാണ് പോകുന്നത്, അതിനാണ് ഓട്ടോയിൽ കയറിയത്.

> ഇതാണ് കൂടുതൽ സൗകര്യം," എന്നായിരുന്നു ക്യാമറയുമായി നിന്ന ഓൺലൈൻ റിപ്പോർട്ടർമാരോട് ചിരിച്ചുകൊണ്ട് പിഷാരടിയുടെ മറുപടി. താരങ്ങളുടെ ലളിതജീവിതം എന്ന പേരിൽ ഇത്തരം വീഡിയോകൾക്ക് ലഭിക്കുന്ന ക്ലിക്ക് ബൈറ്റ് തലക്കെട്ടുകളെയാണ് താരം പരിഹസിച്ചത്.

അടുത്തിടെ അന്തരിച്ച നടൻ സലിം കുമാറിന്റെ വിയോഗസമയത്ത് അദ്ദേഹത്തിന്റെ വസതിയിൽ ഓൺലൈൻ ചാനലുകൾ സൃഷ്ടിച്ച തിക്കും തിരക്കും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തി അപമാനകരമായ തലക്കെട്ടുകൾ നൽകുന്ന രീതിക്കെതിരെ രമേഷ് പിഷാരടി ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.

ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസിംഗ് ഏർപ്പെടുത്തണമെന്നും, സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉണ്ടായാൽ പോലും തെറ്റു പറയാനാകില്ലെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് യൂട്യൂബർമാർക്കുള്ള പിഷാരടിയുടെ പുതിയ ട്രോൾ പ്രതികരണം ശ്രദ്ധേയമാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373723/ramesh-pisharody-trolls-youtubers-clickbait-auto-video)