---
title: "പൃഥ്വിരാജിന്റെ 'ഖലീഫ'യിലെ പ്രണയഗാനം പുറത്തിറങ്ങി; 'അസലായവളേ..' തരംഗമാകുന്നു!"
english_title: "Khalifa Movie Asalayavale Song Release Prithviraj Mohanlal Onam 2026"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373720/khalifa-movie-asalayavale-song-prithviraj-mohanlal-onam-release"
published_at: "2026-07-21T14:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f32f81e9aa_khalifa-movie-asalayavale-song-prithviraj-mohanlal-onam-release.jpg"
keywords: ["Latest News", "Onam Release", "Malayalam Movie"]
---

# പൃഥ്വിരാജിന്റെ 'ഖലീഫ'യിലെ പ്രണയഗാനം പുറത്തിറങ്ങി; 'അസലായവളേ..' തരംഗമാകുന്നു!

> **Lead Summary:** **[**പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന വൻ പ്രതീക്ഷയുള്ള ചിത്രം 'ഖലീഫ'യിലെ മനോഹരമായ പ്രണയഗാനം പുറത്തുവന്നു. 'അസലായവളേ..' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു. ഓഗസ്റ്റ് 20-ന് ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

## Article Content

**[**പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന വൻ പ്രതീക്ഷയുള്ള ചിത്രം 'ഖലീഫ'യിലെ മനോഹരമായ പ്രണയഗാനം പുറത്തുവന്നു. 'അസലായവളേ..' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു. ഓഗസ്റ്റ് 20-ന് ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ഹിറ്റ് കോമ്പോയായ ജേക്സ് ബിജോയ് - സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മുത്തുവാണ്. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവ്വഹിച്ച ഈ ഗാനം സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മുൻപ് ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ ഹിറ്റായ 'മിന്നൽവള' (നരിവേട്ട), 'പറയുവാൻ' (ഇഷ്ക്) എന്നീ ഗാനങ്ങളുടെ പട്ടികയിലേക്ക് ഇനി 'അസലായവളേ'യും ഇടംപിടിക്കുമെന്ന ഉറപ്പിലാണ് സംഗീതാസ്വാദകർ.

ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് എത്തുനത്. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജ് വേഷമിടുമ്പോൾ, 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാളവിക ശർമ്മ നായികയാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

ജിനു വി. എബ്രഹാം തിരക്കഥയെഴുതി ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. വലിയ കാൻവാസിലൊരുങ്ങുന്ന ഈ മാസ് എൻ്റർടൈനർ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/373720/khalifa-movie-asalayavale-song-prithviraj-mohanlal-onam-release)