---
title: "' ഭാവിതലമുറ സംസാരിക്കുമ്പോൾ അതിനെ ചവിട്ടിത്താഴ്ത്തരുത്;ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ പോലീസ് നടപടിക്കെതിരെ ടൊവിനോ തോമസ്"
english_title: "Tovino Thomas Supports Delhi Student Protest, Criticizes Police Action"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373727/tovino-thomas-supports-delhi-student-protest-education-minister-resignation"
published_at: "2026-07-21T14:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f37ed1e2b8_tovino-thomas-supports-delhi-student-protest-education-minister-resignation.jpg"
keywords: ["Latest news", "Tovino Thomas", "Student Protest", "Delhi", "Education Scam", "Ranjini Haridas"]
---

# ' ഭാവിതലമുറ സംസാരിക്കുമ്പോൾ അതിനെ ചവിട്ടിത്താഴ്ത്തരുത്;ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ പോലീസ് നടപടിക്കെതിരെ ടൊവിനോ തോമസ്

> **Lead Summary:** ന്യൂഡൽഹി: **[**പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ ശക്തമായി വിമർശിച്ച് നടൻ ടൊവിനോ തോമസ്.

## Article Content

ന്യൂഡൽഹി: **[**പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ ശക്തമായി വിമർശിച്ച് നടൻ ടൊവിനോ തോമസ്.

വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ഇത്തരത്തിലാണോ നേരിടേണ്ടതെന്നും ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഭാവി തലമുറയുടെ ശബ്ദത്തെ അടിച്ചമർത്തുമ്പോൾ രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്ന് ടൊവിനോ ചൂണ്ടിക്കാട്ടി. രാജ്യത്ത് സമാധാനപൂർവ്വം പ്രതിഷേധിക്കുന്ന ഏതൊരു വ്യക്തിക്കും താൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും 'മനുഷ്യത്വമാണ് തന്റെ രാഷ്ട്രീയമെന്നും' താരം വ്യക്തമാക്കി.

അതേസമയം, പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണയുമായി ബിഗ് ബോസ് മുൻ താരങ്ങളായ രഞ്ജിനി ഹരിദാസും ദിയ സനയും ഡൽഹിയിലെ സമരവേദിയിലെത്തി. വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും അതിലെ അനീതികൾ ചോദ്യം ചെയ്യുന്നതിനാലാണ് സമരത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി വ്യക്തമാക്കി. ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് പോലീസ് അനാദരവോടെ ബലമായി നീക്കിയ സംഭവം കാണാൻ സാധിച്ചില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/373727/tovino-thomas-supports-delhi-student-protest-education-minister-resignation)