---
title: "'ട്രോള്‍ കേട്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല, എന്നെപ്പോലുള്ള അര്‍ജന്‍റീന ഫാന്‍സിനോടാണ് ഞാന്‍ പറയുന്നത്'; നടൻ നിയാസ് ബക്കർ"
english_title: "Actor Niyas Bakker Reacts To Argentina Defeat In FIFA World Cup Final"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373738/actor-niyas-bakker-reacts-argentina-defeat-fifa-world-cup"
published_at: "2026-07-21T15:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3cf3c50d9_actor-niyas-bakker-reacts-argentina-defeat-fifa-world-cup.jpg"
keywords: ["Niyas Bakker", "Argentina", "FIFA World Cup", "Spain", "Football"]
---

# 'ട്രോള്‍ കേട്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല, എന്നെപ്പോലുള്ള അര്‍ജന്‍റീന ഫാന്‍സിനോടാണ് ഞാന്‍ പറയുന്നത്'; നടൻ നിയാസ് ബക്കർ

> **Lead Summary:** ** ഫി**ഫ ലോക കപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ പരാജയത്തെക്കുറിച്ച് അർജന്റീന ഫാനും നടനുമായ നിയാസ് ബക്കർ. തോൽവി വിഷമിപ്പിച്ചുവെന്നും അ​ദ്ദേഹം പറഞ്ഞു. ഒപ്പം മുഴുവന്‍ ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധയിലേക്കും ചില കാര്യങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

## Article Content

** ഫി**ഫ ലോക കപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ പരാജയത്തെക്കുറിച്ച് അർജന്റീന ഫാനും നടനുമായ നിയാസ് ബക്കർ. തോൽവി വിഷമിപ്പിച്ചുവെന്നും അ​ദ്ദേഹം പറഞ്ഞു. ഒപ്പം മുഴുവന്‍ ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധയിലേക്കും ചില കാര്യങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ഇതൊക്കെ നല്ലൊരു സ്പോർ‌ട്സ് മാൻ സ്പിരിറ്റിൽ എടുത്തിട്ട് നമ്മുടെ ജീവിതത്തിലേക്ക് ഇറങ്ങുക. ജയിച്ചവർക്ക് കപ്പ് കിട്ടി. തോറ്റവർക്കും അതിന്റെ മാന്യമായ സമ്പാദ്യം കിട്ടിയിട്ടുണ്ട്. ഇനി നമ്മുടെ ജീവിതമാണ്. നമ്മൾ നമ്മുടെ ജീവിതത്തിലേക്ക് വരുക എന്നും നിയാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

**നിയാസിന്റെ വാക്കുകൾ**

***തോറ്റു. നല്ല വിഷമമുണ്ട്. ട്രോള്‍ കേട്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല. ആദ്യം ട്രോളുന്നത് വീട്ടുകാര്‍ തന്നെയാണ്. മരുമകനും മോളുമൊക്കെയാണ് ഫസ്റ്റ് ട്രോള്‍. സാരമില്ല അല്ലേ. നമ്മള്‍ തിരിച്ചുവരും സ്ട്രോങ് ആയിട്ട്. വിഷമം എന്താണെന്ന് വച്ചാല്‍ തോല്‍വി നമ്മള്‍ ഏറ്റുവാങ്ങിയതാണ് എന്നുള്ളതാണ്. എന്നെപ്പോലുള്ള അര്‍ജന്‍റീന ഫാന്‍സിനോടാണ് ഞാന്‍ പറയുന്നത്.***

***സത്യത്തില്‍ അത്രയധികം ഫൗള്‍ ചെയ്തത് കൊണ്ടല്ലേ ഒരാള്‍ക്ക് റെഡ് കാര്‍ഡ് കിട്ടി കയറേണ്ടി വന്നത്. അല്ലെങ്കില്‍ ഇങ്ങനെ ഒരു പരാജയം ഉണ്ടാവില്ലായിരുന്നു നമുക്ക്. എങ്ങനെയെങ്കിലും ഒരു ഗോള്‍ നമ്മള്‍ അടിച്ചേനെ. പത്ത് പേരെ വച്ചിട്ട് അവസാന സമയത്ത് കളിച്ച് എടുക്കുക എന്ന് പറയുന്നത് എളുപ്പം അല്ലല്ലോ. പോട്ടെ, സാരമില്ല.***

***എന്തായാലും ഇതൊരു കളി ആണ് എന്നുള്ളത് നമ്മള്‍ മനസിലാക്കുക. പിന്നെ കപ്പെടുക്കല്‍ നമ്മുടെ മാത്രം കുത്തകയാക്കി മാറ്റാനൊന്നും പറ്റില്ലല്ലോ. എല്ലാവരും കപ്പ് എടുക്കാന്‍ തന്നെയല്ലേ മത്സരിക്കുന്നത്. ഇപ്രാവശ്യം സ്പെയിനിന് കിട്ടി. സ്പെയിന്‍ നന്നായിട്ട് കളിച്ചു. അത് അം​ഗീകരിക്കാന്‍ കൂടിയുള്ള മനസും കൂടി നമുക്ക് ഉണ്ടാവണം. അവര്‍ കപ്പ് എടുക്കാന്‍ അര്‍ഹരായിട്ടുള്ള ഒരു ടീം തന്നെ ആയിരുന്നു.***

***അതിനെ അഭിനന്ദിക്കാനുള്ള മനസ് നമുക്ക് ഉണ്ടാവണം. എന്തായാലും കളി, പരിപാടികള്‍ എല്ലാം കഴിഞ്ഞു. ഇനി നമ്മള്‍ നമ്മുടെ വര്‍ക്കിന് ഇറങ്ങുക. അനാവശ്യമായിട്ടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഒരുപാട് സ്ഥലങ്ങളില്‍ ഇന്നലെ പരസ്പരം ട്രോളിയിട്ടും സംസാരിച്ചിട്ടുമൊക്കെ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ മാത്രം എടുത്തിട്ട് നമ്മുടെ ജീവിതത്തിലേക്ക് ഇറങ്ങുക.***

***ജയിച്ചവര്‍ക്ക് കപ്പ് കിട്ടി. തോറ്റവര്‍ക്കും മാന്യമായിട്ടുള്ള അവരുടെ സമ്പാദ്യം കിട്ടിയിട്ടുണ്ട്. ഇനി നമ്മുടെ ജീവിതം ആണ്. അതിനോടൊപ്പം തന്നെ പറയാനുള്ളത് നമ്മുടെ ആവേശത്തില്‍ ഓരോ പ്രദേശത്തും റോഡരികില്‍ നമ്മള്‍ വച്ചിട്ടുള്ള ഫ്ലെക്സുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. കുറേക്കാലം മറ്റ് രീതിയില്‍ ഉപയോ​ഗിക്കാന്‍ പറ്റിയേക്കും. അതിന് ശേഷം അത് മാലിന്യം തന്നെയാണ്.***

***എന്തായാലും വീണ്ടും നമുക്ക് തിരിച്ചുവരാം. ഈ ആവേശം കെടാതെ നില്‍ക്കട്ടെ. ഒപ്പം, നമ്മുടെ രാജ്യത്തിന് ജയ് വിളിക്കാന്‍ വേണ്ടിയാണ് നമ്മള്‍ ഉറക്കം ഒഴിച്ചതെങ്കിലോ? വലിയ സന്തോഷമല്ലേ. ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് കളിക്കണം എന്നൊരു സം​ഗതി മനസില്‍ ഇപ്പോഴേ കുറിച്ചിട്ടോ. നമുക്കൊന്ന് ശ്രമിച്ച് നോക്കാം.***

***എല്ലാവരുടെയും മനസ് ഒരേപൊലെ പറഞ്ഞാല്‍ ചിലപ്പോള്‍ അത് നടക്കും. എല്ലാവര്‍ക്കും, ട്രോളുന്നവര്‍ക്കും കൂടെ നിന്നവര്‍ക്കുമൊക്കെ അടുത്ത വേള്‍ഡ് കപ്പ് കാണാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സ്പെയിനിന് എല്ലാവിധ ആശംസകളും നേരുന്നു.***

### Related Links & Sources
- [Original Story Source](https://moviemax.in/news/373738/actor-niyas-bakker-reacts-argentina-defeat-fifa-world-cup)