---
title: "'പോൺ വീഡിയോകൾ കാണുന്നത് ആഗോളതാപനം വർധിപ്പിക്കും'; അഭിനവ് ശുക്ലയുടെ വിചിത്രവാദം വൈറൽ"
english_title: "Actor Abhinav Shukla Claims Porn Watching Causes Global Warming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373744/abhinav-shukla-porn-global-warming-claim-podcast"
published_at: "2026-07-21T15:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3e3204255_abhinav-shukla-porn-global-warming-claim-podcast.jpg"
keywords: ["Abhinav Shukla", "Rubina Dilaik", "Hina Khan", "Podcast", "Global Warming"]
---

# 'പോൺ വീഡിയോകൾ കാണുന്നത് ആഗോളതാപനം വർധിപ്പിക്കും'; അഭിനവ് ശുക്ലയുടെ വിചിത്രവാദം വൈറൽ

> **Lead Summary:** > ** പോൺ **കാണുന്നത് ആഗോളതാപനം വർധിപ്പിക്കും" - നടൻ അഭിനവ് ശുക്ലയുടെ വിചിത്രവാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.ഭാര്യ റൂബീന ദിലൈക്, നടി ഹിന ഖാൻ, ഹിനയുടെ ഭർത്താവ് റോക്കി ജെയ്സ്വാൾ എന്നിവർക്കൊപ്പം 'ഫോർ പിഒവി' പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് അഭിനവ് ഈ അഭിപ്രായം പറഞ്ഞത്.

## Article Content

> ** പോൺ **കാണുന്നത് ആഗോളതാപനം വർധിപ്പിക്കും" - നടൻ അഭിനവ് ശുക്ലയുടെ വിചിത്രവാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.ഭാര്യ റൂബീന ദിലൈക്, നടി ഹിന ഖാൻ, ഹിനയുടെ ഭർത്താവ് റോക്കി ജെയ്സ്വാൾ എന്നിവർക്കൊപ്പം 'ഫോർ പിഒവി' പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് അഭിനവ് ഈ അഭിപ്രായം പറഞ്ഞത്.

> കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നടി ദിയ മിർസ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു സംഭവം."ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പോൺ കാണുന്നതാണ്" എന്നാണ് അഭിനവിന്റെ വാദം. പോൺ വീഡിയോകളുടെ നിർമാണം, വിതരണം, സ്ട്രീമിംഗ് എന്നിവയ്ക്കെല്ലാം വലിയ തോതിൽ ഊർജം ആവശ്യമായി വരുന്നുണ്ട്.

അതുമൂലം വലിയ തോതിലുള്ള കാർബൺ ബഹിർഗമനം ഉണ്ടാകുമെന്നും നടൻ പറഞ്ഞു.അഭിനവിന്റെ വാക്കുകൾ കേട്ട് റൂബീന ഞെട്ടലോടെയാണ് പ്രതികരിച്ചത്. ഹിനയും റോക്കിയും കൗതുകത്തോടെയാണ് വാദം കേട്ടത്. തുടർന്ന് പോൺ കാണുന്നത് അപകടകരമാണെന്നും അഭിനവ് കൂട്ടിച്ചേർത്തു.

> "അത് അൺറിയലിസ്റ്റിക് ആയ പ്രതീക്ഷകൾ ഉണ്ടാക്കും. പുരുഷന്മാരുടെ ലക്ഷ്യബോധം നഷ്ടപ്പെടുത്തും. സമയവും കരുത്തും പാഴാക്കും" എന്നും അദ്ദേഹം പറഞ്ഞു."നിങ്ങൾ പോൺ കണ്ടിട്ടുണ്ടോ?" എന്ന ചോദ്യത്തിന് "ഉണ്ട്" എന്നായിരുന്നു അഭിനവിന്റെ മറുപടി.പോഡ്കാസ്റ്റിലെ ഈ ഭാഗം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ് നടക്കുന്നത്.

> അഭിനവിന്റെ വാദത്തെ നിരവധി പേർ ട്രോൾ ചെയ്യുന്നുണ്ട്. "പോണും കാലാവസ്ഥയും തമ്മിൽ എന്ത് ബന്ധം" എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ചിലർ ഇതിനെ തമാശയായി എടുക്കുമ്പോൾ മറ്റു ചിലർ ഗൗരവമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്.ബിഗ് ബോസ് താരം കൂടിയായ അഭിനവ് ശുക്ല പലപ്പോഴും തന്റെ തുറന്ന അഭിപ്രായങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇത്തവണത്തെ "കാർബൺ ഫുട്പ്രിന്റ്" വാദവും അതുപോലെ തന്നെ വൈറലായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373744/abhinav-shukla-porn-global-warming-claim-podcast)