മോനേ എന്ന് വിളിക്കാൻ ഇനി അവനില്ല...; നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കാനയിലേക്ക് മറിഞ്ഞു; അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം

മോനേ എന്ന് വിളിക്കാൻ ഇനി അവനില്ല...;  നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കാനയിലേക്ക് മറിഞ്ഞു; അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം
2026-07-22T10:04:00 | By Susmitha Surendran
#Angamaly Accident #Thuravoor #Bike Crash #Kerala Road Accident #Ernakulam News

അങ്കമാലി: ( https://truevisionnews.com/)  തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിന്റെ മകൻ ഡെനിൻ (27) ആണ് മരിച്ചത്.

അങ്കമാലി തുറവൂർ കൊമര പാടശേഖര- വാതക്കാട് റോഡിൽ ബുധനാഴ്ച പുലർച്ചെ 2.10 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം റോഡരികിലെ കാനയിലേക്ക് പതിക്കുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഡെനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്കമാലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..

സീറ്റ് ബെൽറ്റും ഹെൽമെറ്റും നിർബന്ധമാക്കുക: കാർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതും, ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ നിലവാരമുള്ള ഹെൽമെറ്റ് ധരിക്കുന്നതും ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

വേഗത നിയന്ത്രിക്കുക: റോഡിലെ സ്പീഡ് ലിമിറ്റുകൾ കർശനമായി പാലിക്കുക. അമിതവേഗത അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് എപ്പോഴും ഓർക്കുക.

മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക: വണ്ടിയോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും ശ്രദ്ധ തിരിക്കുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ട്രാഫിക് നിയമങ്ങൾ പാലിക്കുക: സിഗ്നലുകൾ, റോഡ് സൈൻ ബോർഡുകൾ, ലൈനുകൾ എന്നിവ കൃത്യമായി പാലിക്കുക. മുന്നിലുള്ള വാഹനവുമായി ആവശ്യത്തിന് അകലം (Safe Distance) പാലിക്കുകയും ചെയ്യുക.

മദ്യപിച്ചോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വണ്ടി ഓടിക്കാതിരിക്കുക: ഇത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ ഭീഷണിയാണ്.

വാഹനത്തിന്റെ ഫിറ്റ്‌നസ് ഉറപ്പുവരുത്തുക: ബ്രേക്ക്, ടയറുകൾ, ലൈനുകൾ, ഹെഡ്‌ലൈറ്റുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് നല്ല അവസ്ഥയിലാണെന്ന് ഉറപ്പുവരുത്തുക.

Content Highlight: Youth Dies in Bike Accident at Angamaly Thuravoor After Hitting Electric Post

#Angamaly Accident #Thuravoor #Bike Crash #Kerala Road Accident #Ernakulam News

Next TV

Related Stories
നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 12:34 PM

നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

NEET ക്രമക്കേടും വിദ്യാർഥി സമരക്കാർക്ക് നേരെയുള്ള ആക്രമണവും ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. ഫ്രറ്റേണിറ്റി, എസ്.എഫ്.ഐ, കെ.എസ്.യു...

Read More >>
കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Jul 23, 2026 12:12 PM

കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപികക്കെതിരെ ബാലാവകാശ കമ്മീഷൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഉച്ചഭക്ഷണം, സ്കോളർഷിപ്പ്,...

Read More >>
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

Jul 23, 2026 11:59 AM

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം എ. അജികുമാർ എന്നിവരുടെ അറസ്റ്റ്. ദ്വാരാപാലക ശില്പം...

Read More >>
സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

Jul 23, 2026 11:00 AM

സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

"എംഎൽഎയുടെ ഭാര്യയായി പെൻഷൻ വാങ്ങുന്നു" എന്ന വ്യാജ പ്രചാരണത്തിനെതിരെ മുൻമന്ത്രി പി.കെ. ശ്രീമതി. യൂട്യൂബ് ചാനലുകൾക്ക് എതിരെ...

Read More >>
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

Jul 23, 2026 10:48 AM

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

ആലപ്പുഴയിലെ ഗൺമാൻ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക്....

Read More >>
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
Top Stories

News Roundup

GCC News