---
title: "ഒരേ സമയം ഡേറ്റ് ചെയ്തത് ഏഴുപേരെ; മുൻ കാമുകിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടൻ  കരൺ വാഹി"
english_title: "Karan Vohra Remarks On Women Dating Culture Sparks Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373894/karan-vohra-remarks-on-women-dating-culture-sparks-controversy"
published_at: "2026-07-22T12:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a606a1a42b7b_karan-vohra-remarks-on-women-dating-culture-sparks-controversy.jpg"
keywords: ["Latest News", "Karan Vohra", "Chhavi Mittal", "Podcast", "Controversy"]
---

# ഒരേ സമയം ഡേറ്റ് ചെയ്തത് ഏഴുപേരെ; മുൻ കാമുകിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടൻ  കരൺ വാഹി

> **Lead Summary:** **[**നടി ഛവി മിത്തലുമായി നടത്തിയ പോഡ്‌കാസ്റ്റ് സംഭാഷണത്തിനിടെ ടെലിവിഷൻ താരം കരൺ വാഹി നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.

## Article Content

**[**നടി ഛവി മിത്തലുമായി നടത്തിയ പോഡ്‌കാസ്റ്റ് സംഭാഷണത്തിനിടെ ടെലിവിഷൻ താരം കരൺ വാഹി നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.

ആധുനിക ഡേറ്റിംഗ് സംസ്കാരത്തെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് താരംതന്റെ മുൻകാല അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചത്. തന്റെ മുൻ കാമുകി ഒരേസമയം ഏഴുപേരുമായി ഡേറ്റ് ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലാണ് പ്രധാനമായും ചർച്ചയായത്.

എന്നാൽ ഇതിനൊപ്പം ഇന്നത്തെ തലമുറയിലെ സ്ത്രീകളെയും പഴയ തലമുറയെയും താരതമ്യം ചെയ്തുകൊണ്ട് താരം നടത്തിയ മറ്റ് ചില പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്.

തന്റെ അമ്മയുടെ തലമുറയിലെ സ്ത്രീകൾ ബന്ധങ്ങളിലെ പ്രശ്നങ്ങൾ വരുമ്പോൾ മൗനം പാലിക്കുകയും അവ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് കരൺ വാഹി പറഞ്ഞു.

എന്നാൽ ഇന്നത്തെ സ്ത്രീകൾ അങ്ങനെയല്ലെന്നും പ്രശ്നങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുകയും സ്വന്തം നിലപാടുകൾ തുറന്നുപറയുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആരെയും വിധിക്കുകയല്ലെന്നും സ്വന്തം അനുഭവങ്ങളും കാഴ്ചപ്പാടുകൾ മാത്രമാണ് പങ്കുവെച്ചതെന്നും താരം പിന്നീട് വിശദീകരിച്ചിരുന്നു.

എങ്കിലും, പഴയ തലമുറയുടെ നിശബ്ദതയെ മഹത്വവൽക്കരിക്കുകയും സ്വയംപര്യാപ്തരായ ഇന്നത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയുമാണ് കരൺ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373894/karan-vohra-remarks-on-women-dating-culture-sparks-controversy)