---
title: "ഇന്ത്യൻ ജേഴ്‌സിയും മാസ്‌കും ധരിച്ച് ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി റാപ്പർ ഹനുമാൻകൈൻഡ്"
english_title: "Rapper Hanumankind Joins Chalo Sansad Student Protest In Delhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373967/hanumankind-joins-chalo-sansad-protest-delhi"
published_at: "2026-07-22T16:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60a7a76f671_hanumankind-joins-chalo-sansad-protest-delhi.jpg"
keywords: ["Latest News", "Hanumankind", "Chalo Sansad", "Delhi Protest", "Student Protest"]
---

# ഇന്ത്യൻ ജേഴ്‌സിയും മാസ്‌കും ധരിച്ച് ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി റാപ്പർ ഹനുമാൻകൈൻഡ്

> **Lead Summary:** **[** ഡൽഹി ജന്തർമന്തറിൽ ക്രോക്കോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ നടക്കുന്ന 'ചലോ സൻസദ്' വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രശസ്ത റാപ്പർ ഹനുമാൻകൈൻഡ് നേരിട്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയും മാസ്‌കും ധരിച്ചാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സൂരജ് ചെറുകാട്ട് എന്ന ഹനുമാൻകൈൻഡ് മാർച്ചിൽ പങ്കെടുത്തത്.

## Article Content

**[** ഡൽഹി ജന്തർമന്തറിൽ ക്രോക്കോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ നടക്കുന്ന 'ചലോ സൻസദ്' വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രശസ്ത റാപ്പർ ഹനുമാൻകൈൻഡ് നേരിട്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയും മാസ്‌കും ധരിച്ചാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സൂരജ് ചെറുകാട്ട് എന്ന ഹനുമാൻകൈൻഡ് മാർച്ചിൽ പങ്കെടുത്തത്.

പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു. നീതിപൂർവമായ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്യുന്ന ജനങ്ങൾക്കെതിരെയുള്ള ക്രൂരമായ ബലപ്രയോഗം തികച്ചും അപലപനീയമാണെന്നും, മെച്ചപ്പെട്ട സാഹചര്യങ്ങൾ അർഹിക്കുന്നുവെന്ന് വിശ്വസിക്കുന്നത് കുറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് നടപടിക്ക് തൊട്ടുമുമ്പ് വിദ്യാർഥികൾ ദേശീയപതാകയേന്തി മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹനുമാൻകൈൻഡിന് പുറമെ ഷബാന ആസ്മി, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖർ നേരിട്ടെത്തിയും, ഹൃതിക് റോഷൻ, ദിൽജിത് ദോസാഞ്ജ് തുടങ്ങിയവർ ഓൺലൈനിലൂടെയും സമരത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ 'ബിഗ് ഡൗഗ്‌സ്' റാപ്പിന് പുറമെ 'റൈഫിൾ ക്ലബ്' ഉൾപ്പെടെയുള്ള മലയാളം ചിത്രങ്ങളിലും ഹനുമാൻകൈൻഡ് വേഷമിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373967/hanumankind-joins-chalo-sansad-protest-delhi)