നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്
2026-07-23T12:34:00 | By Susmitha Surendran
#NEET Protest #Education Bandh #Fraternity Movement #SFI #KSU #Dharmendra Pradhan

തിരുവനന്തപുരം: ( https://truevisionnews.com/) നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാനത്ത് കത്തുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയ്ക്കും ഹിന്ദുത്വവത്കരണത്തിനുമെതിരെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കനത്ത പ്രതിഷേധങ്ങളും വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചു.

നീറ്റ് സമരക്കാരെ തല്ലിച്ചതച്ചതിനെതിരെ നാളെ (ജൂലൈ 24 വെള്ളി) ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹി സമരത്തിന് പിന്തുണയായി തിരുവനന്തപുരം ലോക് ഭവൻ മാർച്ച്, മലപ്പുറം-എറണാകുളം നൈറ്റ് വിജിൽ, പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ച് എന്നിവയും സംഘടിപ്പിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച എസ്.എഫ്.ഐ നാളെ അഖിലേന്ത്യ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. ഇന്ന് എസ്.എഫ്.ഐ ലോക്ഭവൻ മാർച്ച് നടത്തും.

 നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെയും രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെയും കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദും കാമ്പസുകളിൽ മോദിയുടെ കോലം കത്തിച്ചുള്ള പ്രതിഷേധവും നടത്തുന്നു.

അതേസമയം യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ലെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് വേഗത്തിൽ തീർപ്പാക്കുന്നതിനും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതിനായുള്ള കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Kerala: Fraternity, SFI Call for Education Bandh Tomorrow Over NEET Irregularities

#NEET Protest #Education Bandh #Fraternity Movement #SFI #KSU #Dharmendra Pradhan

Next TV

Related Stories
ജനവാസ മേഖലയിലേക്ക് ഇരച്ചെത്തി ....! മറയൂരിൽ സ്കൂൾ ബസ്സിനായി കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് കുത്തി; നാട്ടുകാർ റോഡ് ഉപരോധിച്ചു

Jul 23, 2026 01:26 PM

ജനവാസ മേഖലയിലേക്ക് ഇരച്ചെത്തി ....! മറയൂരിൽ സ്കൂൾ ബസ്സിനായി കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് കുത്തി; നാട്ടുകാർ റോഡ് ഉപരോധിച്ചു

ഇടുക്കി മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കാർത്തിക് എന്ന കുട്ടിയെ കാട്ടുപോത്ത് ആക്രമിച്ചു. കുട്ടിയെ തൊടുപുഴയിലെ...

Read More >>
നീറ്റ് അട്ടിമറിക്ക് എതിരെ രോഷം അലയടിക്കുന്നു; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 01:14 PM

നീറ്റ് അട്ടിമറിക്ക് എതിരെ രോഷം അലയടിക്കുന്നു; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

NEET അട്ടിമറിയിലും പൊലീസ് ലാത്തിച്ചാർജിലും പ്രതിഷേധിച്ച് നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി...

Read More >>
വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:57 PM

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
  കൂത്താടാൻ നോക്കിയതാണോ? ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Jul 23, 2026 12:47 PM

കൂത്താടാൻ നോക്കിയതാണോ? ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

വയനാട് അമ്പലവയലിലെ ഹോംസ്റ്റേയിൽ ലഹരി ഉപയോഗിക്കാൻ എത്തിയ 2 യുവാക്കളെ പൊലീസ് പിടികൂടി. 3 ഗ്രാം എംഡിഎംഎയും 2.40 ഗ്രാം കഞ്ചാവും...

Read More >>
 വിദ്യാർത്ഥി പോരാളികൾക്ക്... സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

Jul 23, 2026 12:41 PM

വിദ്യാർത്ഥി പോരാളികൾക്ക്... സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

നീറ്റ് ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക്...

Read More >>
കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Jul 23, 2026 12:12 PM

കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപികക്കെതിരെ ബാലാവകാശ കമ്മീഷൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഉച്ചഭക്ഷണം, സ്കോളർഷിപ്പ്,...

Read More >>
Top Stories

News Roundup

GCC News