---
title: "ഡൽഹി സമര പിന്തുണ വിവാദം;  ടൊവിനോ തോമസിന്  പിന്തുണയുമായി ഡിവൈഎഫ്ഐ "
english_title: "DYFI Holds Solidarity March for Tovino Thomas After Yuva Morcha Protest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374037/dyfi-solidarity-tovino-thomas-yuvamorcha-protest-guruvayur"
published_at: "2026-07-23T08:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61885f4db9d_dyfi-solidarity-tovino-thomas-yuvamorcha-protest-guruvayur.jpg"
keywords: ["Tovino Thomas", "DYFI", "Yuva Morcha", "Iringalakkuda", "Delhi Protest", "Kerala Politics"]
---

# ഡൽഹി സമര പിന്തുണ വിവാദം;  ടൊവിനോ തോമസിന്  പിന്തുണയുമായി ഡിവൈഎഫ്ഐ 

> **Lead Summary:** ** **ഡൽഹി സമരത്തിന് പിന്തുണച്ച ടൊവിനോ തോമസിനെതിരെ യുവമോർച്ച പ്രതിഷേധം ഉയർന്നതിന് പിന്നാലെ നടന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ പ്രകടനമായി എത്തിയാണ് നടന് പിന്തുണ പ്രഖ്യാപിച്ചത്.

## Article Content

** **ഡൽഹി സമരത്തിന് പിന്തുണച്ച ടൊവിനോ തോമസിനെതിരെ യുവമോർച്ച പ്രതിഷേധം ഉയർന്നതിന് പിന്നാലെ നടന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ പ്രകടനമായി എത്തിയാണ് നടന് പിന്തുണ പ്രഖ്യാപിച്ചത്.

ഡൽഹി സമരത്തെ പിന്തുണച്ചതിന്റെ പേരിൽ യുവമോർച്ച പ്രവർത്തകർ ടൊവിനോ തോമസിന്റെ വീടിനു മുന്നിലെത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പിന്തുണയുമായി എത്തിയത്.

എന്നാൽ കേരളത്തിലെ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരങ്ങളും നഴ്സുമാരുടെ സമരങ്ങളും നടന്നപ്പോൾ ടൊവിനോ പ്രതികരിച്ചില്ലെന്നും, രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടൻ വീണ്ടും രാഷ്ട്രീയം നോക്കി പ്രതികരിക്കാൻ തുടങ്ങിയെന്നും യുവമോർച്ച പ്രവർത്തകർ ആരോപിച്ചു. കേരളത്തിലെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും നടൻ മിണ്ടിയില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

അതിനിടെ, ഡൽഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഗുരുവായൂരിൽ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.

വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ഇത്തരത്തിലാണോ നേരിടേണ്ടതെന്നും ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഭാവി തലമുറയുടെ ശബ്ദത്തെ അടിച്ചമർത്തുമ്പോൾ രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്ന് ടൊവിനോ ചൂണ്ടിക്കാട്ടി. രാജ്യത്ത് സമാധാനപൂർവ്വം പ്രതിഷേധിക്കുന്ന ഏതൊരു വ്യക്തിക്കും താൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും 'മനുഷ്യത്വമാണ് തന്റെ രാഷ്ട്രീയമെന്നും' താരം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/374037/dyfi-solidarity-tovino-thomas-yuvamorcha-protest-guruvayur)