---
title: "ആഭരണങ്ങൾ ഇട്ടാൽ ശ്വാസം മുട്ടും, പക്ഷേ ചന്ദനമഴയ്ക്ക് വേണ്ടി....ട്രോളുകൾ അയച്ചുതരുന്നത് ശാലു കുര്യനാണ്; 'ഊർമിള ദേവി' ഓർമ്മകളിൽ നടി രൂപശ്രീ"
english_title: "Chandanamazha Fame Rupashree Opens Up About Urmila Devi Role and Kerala Connection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373959/chandanamazha-urmila-devi-rupashree-interview-tamil-serial"
published_at: "2026-07-22T16:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60a303c46b2_chandanamazha-urmila-devi-rupashree-interview-tamil-serial.jpg"
keywords: ["Latest news", "Rupashree", "Chandanamazha", "Urmila Devi", "Asianet Serial", "Tamil Serial", "Malayalam TV"]
---

# ആഭരണങ്ങൾ ഇട്ടാൽ ശ്വാസം മുട്ടും, പക്ഷേ ചന്ദനമഴയ്ക്ക് വേണ്ടി....ട്രോളുകൾ അയച്ചുതരുന്നത് ശാലു കുര്യനാണ്; 'ഊർമിള ദേവി' ഓർമ്മകളിൽ നടി രൂപശ്രീ

> **Lead Summary:** **[** മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന മെഗാപരമ്പരയാണ് 'ചന്ദനമഴ'. 2014 മുതൽ 2017 വരെ സംപ്രേഷണം ചെയ്ത പരമ്പര അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും, ഇതിലെ കഥാപാത്രങ്ങളും മീമുകളും സോഷ്യൽ മീഡിയ ട്രോളുകളിൽ ഇന്നും സജീവമാണ്.

## Article Content

**[** മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന മെഗാപരമ്പരയാണ് 'ചന്ദനമഴ'. 2014 മുതൽ 2017 വരെ സംപ്രേഷണം ചെയ്ത പരമ്പര അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും, ഇതിലെ കഥാപാത്രങ്ങളും മീമുകളും സോഷ്യൽ മീഡിയ ട്രോളുകളിൽ ഇന്നും സജീവമാണ്.

ചന്ദനമഴയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'ഊർമിളാ ദേവി'യായി തിളങ്ങിയ നടി രൂപശ്രീ ഇപ്പോൾ തമിഴ് സീരിയലുകളിലാണ് സജീവം. അടുത്തിടെ 'ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചന്ദനമഴയെക്കുറിച്ചും മലയാളികളോടുള്ള ബന്ധത്തെക്കുറിച്ചും താരം മനസ്സുതുറന്നു.

> "എന്നെ കണ്ടാൽ തന്നെ പേടിയാകുമെന്ന് ചിലർ പറയാറുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഞാൻ വളരെ സോഫ്റ്റ് ആയ ഒരു വ്യക്തിയാണ്. ചന്ദനമഴയിൽ ഞാൻ ധരിച്ചിരുന്ന കോസ്റ്റ്യൂംസ് ഒക്കെ സ്വയം സെലക്ട് ചെയ്തതായിരുന്നു. സീരിയലിലേക്ക് ബ്രൈറ്റ് കളർ വസ്ത്രങ്ങളും ഹെവി ആഭരണങ്ങളുമായിരുന്നു ആവശ്യം.

> എന്നാൽ വ്യക്തിപരമായി എനിക്ക് വലിയ ആഭരണങ്ങൾ ഒട്ടും ഇഷ്ടമല്ല, എവിടെപ്പോയാലും സിംപിളായ ഒരു ചെറിയ ചെയിൻ മാത്രമാണ് ധരിക്കാറുള്ളത്. ചന്ദനമഴയെക്കുറിച്ച് വരുന്ന ട്രോളുകളും വീഡിയോകളുമൊക്കെ നടിമാരായ ശാലു കുര്യനും ചാരുത ബൈജുവുമൊക്കെ അയച്ചുതരാറുണ്ട്, അതൊക്കെ കണ്ട് ആസ്വദിക്കാറുമുണ്ട്," രൂപശ്രീ പറഞ്ഞു.

പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണെങ്കിലും കോമഡി റോളുകൾ ചെയ്യുക എന്നത് വലിയ പാടാണെന്ന് രൂപശ്രീ വ്യക്തമാക്കുന്നു. കേരളം ഇപ്പോൾ സ്വന്തം നാട് പോലെയാണെന്നും മലയാളികളുടെ സ്നേഹത്തെക്കുറിച്ച് ചോദിച്ചാൽ വാക്കുകളില്ലെന്നും നടി കൂട്ടിച്ചേർത്തു.

> "തമിഴ്നാട്ടിൽ നിന്ന് കോളേജ് വിദ്യാർത്ഥികളൊക്കെ ആരാധകരായി കത്തുകൾ അയക്കാറുണ്ട്. എന്നാൽ കേരളത്തിൽ എനിക്ക് ഉള്ളത് വെറും ആരാധകരല്ല, ഒരുപാട് ഫാമിലി ഫ്രണ്ട്സാണ്. അതോടൊപ്പം കേരളത്തിലെ ബിരിയാണിയും എനിക്ക് ജീവനാണ്," ചിരിച്ചുകൊണ്ട് രൂപശ്രീ പറഞ്ഞു നിർത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/373959/chandanamazha-urmila-devi-rupashree-interview-tamil-serial)