രക്തദാഹം തീരാത്ത കൊലയാളി....! 'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി, മാനസാന്തരം വേണമെന്ന് പ്രതിഭാഗം; മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ

രക്തദാഹം തീരാത്ത കൊലയാളി....!  'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി,  മാനസാന്തരം വേണമെന്ന് പ്രതിഭാഗം;  മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ
2026-07-15T13:02:00 | By Susmitha Surendran
#Palakkad News #Nenmara Murder Case #Chenthamara

പാലക്കാട്: (https://truevisionnews.com/)  കേരളത്തെ ഞെട്ടിച്ച നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2025 ജനുവരി 27-നാണ് നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്നിട്ട് ഒന്നര വർഷത്തോടടുക്കുമ്പോഴാണ് കേസിൽ അന്തിമ വിധി വരുന്നത്. പ്രതി ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. "താൻ ഗാന്ധിജിയല്ല" എന്ന പ്രതിയുടെ മനോഭാവം ഇയാൾ കുറ്റകൃത്യങ്ങൾ ഇനിയും തുടരുമെന്നതിന്റെ തെളിവാണെന്നും വാദിച്ചു. എന്നാൽ, സാഹചര്യത്തെളിവുകൾ മാത്രമാണ് ഉള്ളതെന്നും നേരിട്ടുള്ള തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.

ആറ് വർഷം മുൻപ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ആ കേസിൽ ഇരട്ട ജീവപര്യന്തം കിട്ടി ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. "നീളൻ മുടിയുള്ള ഒരു സ്ത്രീയാണ് ഭാര്യയും മകളും പോകാൻ കാരണം" എന്ന് ജ്യോത്സ്യൻ പറഞ്ഞതിന്റെ വിരോധമാണ് സജിതയുടെയും കുടുംബത്തിന്റെയും നേരെ ഈ അതിക്രമം ഉണ്ടായതെന്ന്

അന്വേഷണത്തിൽ വ്യക്തമായിരുന്നു.കേസിൽ 132 സാക്ഷികളും 30 ശാസ്ത്രീയ തെളിവുകളുമുണ്ട്. നാലുമാസത്തിലേറെ നീണ്ട സാക്ഷി വിസ്താരത്തിൽ ആകെ 81 സാക്ഷികളെ വിസ്തരിച്ചു. കൊലപാതക സമയം ചെന്താമരയെ കണ്ടവർ, ഭീഷണി കേട്ടവർ, വടിവാൾ വിറ്റ കടക്കാരൻ, ഭാര്യ വിലാസിനി, അയൽവാസി പുഷ്പ എന്നിവരെല്ലാം പ്രതിക്കെതിരെ മൊഴി നൽകി. എന്നാൽ എല്ലാം ചെന്താമര നിഷേധിച്ചു. മൊഴി നൽകുന്നവരെ ഇല്ലാതാക്കുമെന്ന് ഇയാൾ മുൻപ് ഭീഷണിപ്പെടുത്തിയതായും കോടതിയിൽ പറഞ്ഞു.

Content Highlight: Palakkad Nenmara Double Murder Case Chenthamara Verdict Tomorrow

#Palakkad News #Nenmara Murder Case #Chenthamara

Next TV

Related Stories
നാദാപുരം തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:21 PM

നാദാപുരം തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ

Jul 15, 2026 12:47 PM

കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ

പെരുമ്പാവൂർ പൂപ്പാനിയിലെ വാടകവീട്ടിൽ നിന്ന് 9.219 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ സാഹിൻ മണ്ഡലും സബികുന്നഹാർ ഖാത്തൂണും അറസ്റ്റിൽ. 8...

Read More >>
  ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

Jul 15, 2026 12:35 PM

ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ ഭർത്താവുമായി അകന്നു കഴിയുന്ന ഷെഹ്‌നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആൺസുഹൃത്ത് അരുൺ മർദിച്ചതാണ് കാരണമെന്ന് പൊലീസ്....

Read More >>
അസ്വഭാവിക ഒന്നുമില്ല...:  ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം

Jul 15, 2026 11:58 AM

അസ്വഭാവിക ഒന്നുമില്ല...: ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം

വയനാട് സുൽത്താൻ ബത്തേരിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. പുൻകുഴി സ്വദേശി മനു. നാട്ടുകാർ...

Read More >>
ഓടിയ ഓട്ടത്തിൽ പുല്ലുപോലും പൊടിക്കില്ല...! കാസർകോട് കുളത്തിൽ കുളിക്കാനെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് വിരണ്ടോടി, പിന്നിലെ കാരണം?

Jul 15, 2026 11:32 AM

ഓടിയ ഓട്ടത്തിൽ പുല്ലുപോലും പൊടിക്കില്ല...! കാസർകോട് കുളത്തിൽ കുളിക്കാനെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് വിരണ്ടോടി, പിന്നിലെ കാരണം?

കാസർകോട് മഞ്ചേശ്വരത്ത് കുടിവെള്ള കുളത്തിൽ കുളിച്ച യുവാക്കൾ പൊലീസിനെ കണ്ട് ഓടുന്ന വീഡിയോ വൈറൽ. കർണാടക സ്വദേശികളാണ് ഓടിയത്. ഇൻസ്റ്റഗ്രാം വീഡിയോ...

Read More >>
അമ്പട കള്ളാ...അങ്ങനെ അങ്ങ് പോയാലോ...; ആക്രി പെറുക്കാനെത്തി സ്വർണവും ഫോണും കവർന്നു: മോഷ്ടാവിനെ കയ്യോടെ പൊക്കി വീട്ടമ്മ

Jul 15, 2026 11:28 AM

അമ്പട കള്ളാ...അങ്ങനെ അങ്ങ് പോയാലോ...; ആക്രി പെറുക്കാനെത്തി സ്വർണവും ഫോണും കവർന്നു: മോഷ്ടാവിനെ കയ്യോടെ പൊക്കി വീട്ടമ്മ

കോട്ടയം വൈക്കത്ത് ആക്രി പെറുക്കാനെന്ന വ്യാജേന എത്തി വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ച ബംഗാൾ സ്വദേശിയെ 60-കാരിയായ വീട്ടമ്മ സാഹസികമായി...

Read More >>
Top Stories

News Roundup