നാദാപുരം തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

നാദാപുരം തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
2026-07-15T13:21:00 | By Krishnapriya S R
#Latest News #Peringathur #Mumtaz #Death #Missing #Nadapuram #River

കോഴിക്കോട്: (truevisionnews.com) നാദാപുരം തൂണേരിയിലെ വീട്ടിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ 10-ാം തീയതി മുതൽ കാണാതായിരുന്ന പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) യാണ് മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂണേരിയിലെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു മുംതാസ്.

10-ാം തീയതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. ഇതേ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് മോന്താൽ പുഴയിൽ മുംതാസിന്റെ മൃതദേഹം കണ്ടെത്തിയത്.

ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പൊലീസ് മൃദദേഹം ഇൻക്വസ്റ്റ് നടത്തി. തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോട്ടം നടപടികൾ തുടങ്ങി. മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Content Highlight: Peringathur Woman Mumtaz Found Dead in Monthal River After Missing Since 10th-new

#Latest News #Peringathur #Mumtaz #Death #Missing #Nadapuram #River

Next TV

Related Stories
കോഴിക്കോട് മൂട്ടോളിയിൽ മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു; രക്ഷിക്കാനിറങ്ങിയ ആൾ ഗുരുതരാവസ്ഥയിൽ

Jul 15, 2026 02:06 PM

കോഴിക്കോട് മൂട്ടോളിയിൽ മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു; രക്ഷിക്കാനിറങ്ങിയ ആൾ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി കക്കോടി സ്വദേശി സിറാജ്...

Read More >>
വടകരയിലെ 17കാരന്റെ മരണം: ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മനംനൊന്തെന്ന് പരാതി

Jul 15, 2026 01:58 PM

വടകരയിലെ 17കാരന്റെ മരണം: ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മനംനൊന്തെന്ന് പരാതി

വടകര അഴിയൂരിൽ പതിനേഴുകാരനായ അഭിജിത്ത് ജീവനൊടുക്കിയ സംഭവം ആൾക്കൂട്ട വിചാരണയെയും മർദ്ദനത്തെയും തുടർന്നാണെന്ന പരാതിയുമായി കുടുംബവും...

Read More >>
രക്തദാഹം തീരാത്ത കൊലയാളി....!  'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി,  മാനസാന്തരം വേണമെന്ന് പ്രതിഭാഗം;  മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ

Jul 15, 2026 01:02 PM

രക്തദാഹം തീരാത്ത കൊലയാളി....! 'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി, മാനസാന്തരം വേണമെന്ന് പ്രതിഭാഗം; മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ

പാലക്കാട് നെൻമാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസ്. പ്രോസിക്യൂഷൻ വധശിക്ഷ...

Read More >>
കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ

Jul 15, 2026 12:47 PM

കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ

പെരുമ്പാവൂർ പൂപ്പാനിയിലെ വാടകവീട്ടിൽ നിന്ന് 9.219 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ സാഹിൻ മണ്ഡലും സബികുന്നഹാർ ഖാത്തൂണും അറസ്റ്റിൽ. 8...

Read More >>
  ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

Jul 15, 2026 12:35 PM

ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ ഭർത്താവുമായി അകന്നു കഴിയുന്ന ഷെഹ്‌നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആൺസുഹൃത്ത് അരുൺ മർദിച്ചതാണ് കാരണമെന്ന് പൊലീസ്....

Read More >>
അസ്വഭാവിക ഒന്നുമില്ല...:  ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം

Jul 15, 2026 11:58 AM

അസ്വഭാവിക ഒന്നുമില്ല...: ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം

വയനാട് സുൽത്താൻ ബത്തേരിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. പുൻകുഴി സ്വദേശി മനു. നാട്ടുകാർ...

Read More >>
Top Stories

News Roundup