---
title: "'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം"
english_title: "Renu Sudhi Cancer Illness Cyber Attack Sarika Response Viral Video Updates"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372490/renu-sudhi-cancer-illness-cyber-attack-friend-sarika-video"
published_at: "2026-07-15T12:23:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40ce5de16c4_renu_sudhi.jpg"
keywords: ["Renu Sudhi", "kochi cyber bullying case", "cancer updates", "Sharika"]
---

# 'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

> **Lead Summary:** ** ബിഗ്** ബോസ് താരം രേണു സുധി കടുത്ത കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴും, സോഷ്യൽ മീഡിയയിൽ അവർക്കെതിരെ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾ തുടരുകയാണ്. രേണുവിന് ക്യാൻസർ ആണെന്നത് വെറും അഭിനയമാണെന്നും സഹതാപം പിടിച്ചുപറ്റാനുള്ള നാടകമാണെന്നും ഉള്ള രീതിയിലാണ് ഒരു വിഭാഗം ആളുകൾ കുപ്രചാരണങ്ങൾ നടത്തുന്നത്.

## Article Content

** ബിഗ്** ബോസ് താരം രേണു സുധി കടുത്ത കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴും, സോഷ്യൽ മീഡിയയിൽ അവർക്കെതിരെ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾ തുടരുകയാണ്. രേണുവിന് ക്യാൻസർ ആണെന്നത് വെറും അഭിനയമാണെന്നും സഹതാപം പിടിച്ചുപറ്റാനുള്ള നാടകമാണെന്നും ഉള്ള രീതിയിലാണ് ഒരു വിഭാഗം ആളുകൾ കുപ്രചാരണങ്ങൾ നടത്തുന്നത്.

ഈ സാഹചര്യത്തിൽ, രേണുവിന് നേരെയുള്ള സൈബർ ഗുണ്ടായിസത്തിനെതിരെയും വ്യാജ ആരോപണങ്ങൾക്കെതിരെയും കടുത്ത പ്രതികരണവുമായി അവരുടെ അടുത്ത സുഹൃത്തായ ശാരിക രംഗത്തെത്തിയിരിക്കുകയാണ്. കരിയറിന്റെ ഏറ്റവും മികച്ച സമയത്തുനിൽക്കുമ്പോഴാണ് രേണുവിനെ തേടി ഈ മാരക രോഗമെത്തുന്നത്.

രോഗം സ്ഥിരീകരിച്ചപ്പോൾ താൻ മരിച്ചുപോയാൽ അച്ഛനില്ലാത്ത തന്റെ മകൻ 'രിതപ്പന്റെ' കാര്യം എന്താകുമെന്ന് ഓർത്ത് രേണു പൊട്ടിക്കരഞ്ഞിരുന്നതായി ശാരിക വിതുമ്പലോടെ ഓർത്തെടുത്തു. നിലവിൽ രണ്ടാമത്തെ കീമോതെറാപ്പി കഴിഞ്ഞ രേണു ആരോഗ്യസ്ഥിതി മോശമായതിനാൽ ഫോൺ അധികം ഉപയോഗിക്കുന്നില്ല.

എന്നാൽ ഈ അവസ്ഥയിലും ചിലർ രേണു ചികിത്സ തേടിയ ആശുപത്രികളിൽ വരെ ചെന്ന് അവർക്ക് രോഗമില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും, എന്തോ വ്യക്തിവൈരാഗ്യത്തിന്റെ പുറത്തെന്നോണം പരമാവധി ഹരാസ് ചെയ്യുകയാണെന്നും ശാരിക പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തി.

നേരത്തെ തനിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമായപ്പോൾ ചികിത്സാ ബില്ലുകളും മെഡിക്കൽ ടെസ്റ്റ് റിപ്പോർട്ടുകളും മരുന്നുകളുടെ രേഖകളും പങ്കുവെച്ച് രേണുവും സഹോദരിയും രംഗത്തെത്തിയിരുന്നു. 15-ാം വയസ്സിൽ കഴുത്തിൽ വന്ന ഒരു ചെറിയ മുഴയാണ് വർഷങ്ങൾക്ക് ശേഷം കാൻസറായി മാറിയത്. ആദ്യ കീമോയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ താരത്തെ ഐസിയുവിലേക്ക് വരെ മാറ്റിയിരുന്നു.

ക്യാമറയ്ക്ക് മുന്നിൽ സങ്കടം കാണിക്കാതെ, വിഗ്ഗ് ധരിച്ച് വേദന കടിച്ചമർത്തി സന്തോഷത്തോടെ വീഡിയോകൾ ചെയ്യുന്നത് കാൻസർ രോഗികൾക്ക് ഒരു മോട്ടിവേഷനാകാനാണ്. അല്ലാതെ തന്റെ വേദനകൾ നാലാളെ കാണിച്ചു സഹതാപം നേടാൻ രേണു ആഗ്രഹിക്കുന്നില്ലെന്ന് ശാരിക പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി രേണു സുധിയുടെ പേര് പറഞ്ഞ് വീഡിയോകൾ ചെയ്ത് കാശുണ്ടാക്കിയവരാണ് ഇപ്പോൾ ഈ ദുരിതസമയത്തും അവരെ വേട്ടയാടുന്നതെന്നും ശത്രുക്കൾക്ക് പോലും കാൻസർ പോലുള്ള മാരക രോഗം വരാൻ ആഗ്രഹിക്കരുതെന്നും ശാരിക കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372490/renu-sudhi-cancer-illness-cyber-attack-friend-sarika-video)