'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ
2026-07-15T11:39:00 | By Athira V
#anna reshma rajan #kerala cyber cell complaint #actress cyber attack #Social Media

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അന്ന രേഷ്മ രാജൻ സൈബർ ആക്രമണത്തിന് ഇരയായി. തന്റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നടി രംഗത്തെത്തി. സംഭവത്തിൽ കേരള പൊലീസിനോടും സൈബർ സെല്ലിനോടും ഉടൻ നടപടി ആവശ്യപ്പെട്ട് അന്ന തന്നെയാണ് പരാതിയുമായി മുന്നോട്ട് വന്നത്.

തന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ചിത്രം അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്ന ആരോപിച്ചു. ഇത് തന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനമാണെന്നും നടി പറഞ്ഞു. ചിത്രം പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ വിശദാംശങ്ങളും അന്ന പുറത്തുവിട്ടുണ്ട്. ആ അക്കൗണ്ടിനെതിരെ ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്തതായും അവർ അറിയിച്ചു.

‘‘എന്‍റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്‍റെ സ്വകാര്യതയുടെയും അന്തസിന്‍റെയും ഗുരുതരമായ ലംഘനവുമാണ്.

ഈ അക്കൗണ്ടിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകാൻ തന്നെയാണ് തീരുമാനം. ഈ ചിത്രം എഡിറ്റ് ചെയ്തവർക്കും പങ്കിട്ടവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകും. ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കം പിന്തുണയ്ക്കുകയോ പങ്കിടുകയോ ചെയ്യരുത്." മുഖ്യമന്ത്രി വി.ഡി. സതീശനെ അവർ പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്.

പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെയും അവർ ടാഗ് ചെയ്തിട്ടുണ്ട്.ഇതാദ്യമായല്ല അന്ന ഇത്തരത്തിൽ സൈബർ ആക്രമണത്തിന് ഇരയാകുന്നത്. നേരത്തെ ആറ്റുകാൽ പൊങ്കാലയ്ക്കിടെ തന്റെ വീഡിയോകളും ചിത്രങ്ങളും അനാവശ്യമായി പ്രചരിപ്പിച്ചതിനെതിരെയും നടി പ്രതികരിച്ചിരുന്നു. ഭക്തിയോടെ പൊങ്കാലയിടാനെത്തിയ തന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം ഉണ്ടായത്.

"പരിശുദ്ധമായ ആ നിമിഷങ്ങൾക്കിടയിൽ ചിലർ അനാവശ്യ വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുള്ളവരെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്റെ ഭക്തിയെ വ്രണപ്പെടുത്തുന്ന രീതിയിൽ ചില നിമിഷങ്ങൾ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്റെ സാരിയോ ഭാവങ്ങളോ എന്തെങ്കിലും പ്രവർത്തികളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു" എന്നാണ് അന്ന് അന്ന പറഞ്ഞത്.സെലിബ്രിറ്റികളെ ലക്ഷ്യമിട്ടുള്ള മോർഫിങ്, വ്യാജ പ്രചരണങ്ങൾ എന്നിവ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇരകൾ നിയമപരമായി മുന്നോട്ട് വരണമെന്ന സന്ദേശമാണ് അന്നയുടെ നിലപാടിലൂടെ പുറത്തുവരുന്നത്. സൈബർ കുറ്റങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നവർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും നടി അഭ്യർത്ഥിച്ചു. 

Content Highlight: Actress Anna Reshma Rajan Files Cyber Complaint Over Morphed Photos

#anna reshma rajan #kerala cyber cell complaint #actress cyber attack #Social Media

Next TV

Related Stories
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ?മഞ്ജു പിള്ളയുടെ മകൾക്കെതിരെ വ്ലോഗറുടെ ബോഡി ഷെയിമിങ്, സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി

Jul 14, 2026 09:28 AM

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ?മഞ്ജു പിള്ളയുടെ മകൾക്കെതിരെ വ്ലോഗറുടെ ബോഡി ഷെയിമിങ്, സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരെ വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനം. 'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' എന്ന് ഷെഫീന. വസ്ത്രധാരണത്തിന്റെ പേരിൽ...

Read More >>
'അന്ന് ആലോചിച്ചിട്ടുണ്ട്, എന്തിനാ ഈ പെണ്ണ് എപ്പോഴും കരയുന്നത്' ; ചിരിയോടെ പഴയ കഥാപാത്രങ്ങളെ ട്രോളി നടി ഭാവന

Jul 13, 2026 04:26 PM

'അന്ന് ആലോചിച്ചിട്ടുണ്ട്, എന്തിനാ ഈ പെണ്ണ് എപ്പോഴും കരയുന്നത്' ; ചിരിയോടെ പഴയ കഥാപാത്രങ്ങളെ ട്രോളി നടി ഭാവന

തുടക്കകാലത്ത് പല കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് നടി ഭാവന. ക്രോണിക് ബാച്ചിലറിലെ സന്ധ്യയെയും സ്വപ്നക്കൂടിലെ...

Read More >>
Top Stories

News Roundup