കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ

കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ
2026-07-15T12:47:00 | By Susmitha Surendran
#Perumbavoor News #Ganja Seized Kerala #NDPS Case

കൊച്ചി : (https://truevisionnews.com/) പെരുമ്പാവൂർ പൂപ്പാനിയിലെ വാടകവീട്ടിൽ ഒളിപ്പിച്ചിരുന്ന 9.219 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ സാഹിൻ മണ്ഡൽ (26), സബികുന്നഹാർ ഖാത്തൂൺ (30) എന്നിവരെയാണ് പോലീസ് പിടികൂടിയത് .

സാഹിൻ മണ്ഡലിന്റെ സുഹൃത്തിന്റെ ഭാര്യയാണ് സബികുന്നഹാർ ഖാത്തൂൺ. വാടകവീട് കേന്ദ്രീകരിച്ച് നടന്ന കഞ്ചാവ് വിൽപ്പനയെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്നാഴ്ച മുൻപാണ് ഇരുവരും പൂപ്പാനിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. എക്സൈസ് സംഘം വീട് പരിശോധിച്ചപ്പോൾ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് 9.219 കിലോ കഞ്ചാവ് കണ്ടെത്തിയത്.

എട്ട് വർഷത്തിലേറെയായി ഇരുവരും കേരളത്തിൽ താമസിക്കുന്നുണ്ട്. സ്ഥലം മാറിമാറി വാടകവീടെടുത്ത് താമസിച്ചാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. പൊലീസിന്റെ കണ്ണുവെട്ടിക്കാനായി ഇത്തരം രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.

അറസ്റ്റിലായ സാഹിൻ മണ്ഡലിനെതിരെ നേരത്തെയും കഞ്ചാവ് കേസുകൾ ഉണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. ഇയാൾ പല ജില്ലകളിലും കഞ്ചാവ് എത്തിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പ്രതികളെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും ആർക്കൊക്കെ വിൽപ്പന നടത്തിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൂപ്പാനി, കൂവപ്പടി ഭാഗങ്ങളിൽ അടുത്തിടെ കഞ്ചാവ് വിൽപ്പന വർധിച്ചതായി പരാതികൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ അറസ്റ്റെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

Content Highlight: Perumbavoor 9.219 KG Ganja Seized Two West Bengal Natives Arrested

#Perumbavoor News #Ganja Seized Kerala #NDPS Case

Next TV

Related Stories
നാദാപുരം തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:21 PM

നാദാപുരം തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
രക്തദാഹം തീരാത്ത കൊലയാളി....!  'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി,  മാനസാന്തരം വേണമെന്ന് പ്രതിഭാഗം;  മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ

Jul 15, 2026 01:02 PM

രക്തദാഹം തീരാത്ത കൊലയാളി....! 'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി, മാനസാന്തരം വേണമെന്ന് പ്രതിഭാഗം; മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ

പാലക്കാട് നെൻമാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസ്. പ്രോസിക്യൂഷൻ വധശിക്ഷ...

Read More >>
  ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

Jul 15, 2026 12:35 PM

ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ ഭർത്താവുമായി അകന്നു കഴിയുന്ന ഷെഹ്‌നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആൺസുഹൃത്ത് അരുൺ മർദിച്ചതാണ് കാരണമെന്ന് പൊലീസ്....

Read More >>
അസ്വഭാവിക ഒന്നുമില്ല...:  ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം

Jul 15, 2026 11:58 AM

അസ്വഭാവിക ഒന്നുമില്ല...: ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം

വയനാട് സുൽത്താൻ ബത്തേരിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. പുൻകുഴി സ്വദേശി മനു. നാട്ടുകാർ...

Read More >>
ഓടിയ ഓട്ടത്തിൽ പുല്ലുപോലും പൊടിക്കില്ല...! കാസർകോട് കുളത്തിൽ കുളിക്കാനെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് വിരണ്ടോടി, പിന്നിലെ കാരണം?

Jul 15, 2026 11:32 AM

ഓടിയ ഓട്ടത്തിൽ പുല്ലുപോലും പൊടിക്കില്ല...! കാസർകോട് കുളത്തിൽ കുളിക്കാനെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് വിരണ്ടോടി, പിന്നിലെ കാരണം?

കാസർകോട് മഞ്ചേശ്വരത്ത് കുടിവെള്ള കുളത്തിൽ കുളിച്ച യുവാക്കൾ പൊലീസിനെ കണ്ട് ഓടുന്ന വീഡിയോ വൈറൽ. കർണാടക സ്വദേശികളാണ് ഓടിയത്. ഇൻസ്റ്റഗ്രാം വീഡിയോ...

Read More >>
അമ്പട കള്ളാ...അങ്ങനെ അങ്ങ് പോയാലോ...; ആക്രി പെറുക്കാനെത്തി സ്വർണവും ഫോണും കവർന്നു: മോഷ്ടാവിനെ കയ്യോടെ പൊക്കി വീട്ടമ്മ

Jul 15, 2026 11:28 AM

അമ്പട കള്ളാ...അങ്ങനെ അങ്ങ് പോയാലോ...; ആക്രി പെറുക്കാനെത്തി സ്വർണവും ഫോണും കവർന്നു: മോഷ്ടാവിനെ കയ്യോടെ പൊക്കി വീട്ടമ്മ

കോട്ടയം വൈക്കത്ത് ആക്രി പെറുക്കാനെന്ന വ്യാജേന എത്തി വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ച ബംഗാൾ സ്വദേശിയെ 60-കാരിയായ വീട്ടമ്മ സാഹസികമായി...

Read More >>
Top Stories

News Roundup