ചിക്കൻ ചില്ലിയിലെ നാരങ്ങയ്ക്ക് നീര് കുറഞ്ഞു; തൃശൂരിൽ ഹോട്ടൽ ഉടമയുടെ പല്ല് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊഴിച്ചു, ജീവനക്കാർക്കും മർദ്ദനം

ചിക്കൻ ചില്ലിയിലെ നാരങ്ങയ്ക്ക് നീര് കുറഞ്ഞു; തൃശൂരിൽ ഹോട്ടൽ ഉടമയുടെ പല്ല് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊഴിച്ചു, ജീവനക്കാർക്കും മർദ്ദനം
2026-07-15T06:10:00 | By Athira V
#Thrissur Hotel Attack #Select Darbar Minaloor #Hotel Owner Beaten #Wadakkanchery Police

തൃശൂർ: ( www.truevisionnews.com ) ഭക്ഷണത്തോടൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞെന്നു കുറ്റപ്പെടുത്തി ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം. തൃശൂർ മിണാലൂർ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന 'സെലക്ട് ദർബാർ' റസ്റ്ററന്റ് ഉടമ സുഹൈബ് (40) ആണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്.

അക്രമികൾ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മുഖത്തടിച്ചതിനെ തുടർന്ന് സുഹൈബിന്റെ മുൻവശത്തെ രണ്ട് പല്ലുകൾ അടർന്നുപോയി. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റഷീദിനും (40) ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കൈകാലുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോട്ടലിൽ വെച്ച് നടന്ന ക്രൂരമായ ഈ ആക്രമണം തടയാൻ ശ്രമിച്ച അഞ്ച് ജീവനക്കാർക്കും മർദ്ദനമേറ്റു. ഇവർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. എരുമപ്പെട്ടി ഭാഗത്തുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

വൈകിട്ട് നാല് മണിയോടെ ഹോട്ടലിൽ എത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലി ഓർഡർ ചെയ്തിരുന്നു. ഇത് കഴിക്കുന്നതിനിടയിലാണ് വിഭവത്തിനൊപ്പം നൽകിയ നാരങ്ങയിൽ നീര് പോരെന്ന പരാതിയുമായി ഇവർ കൗണ്ടറിലെത്തുന്നത്. കൗണ്ടറിലുണ്ടായിരുന്നവരുമായി തർക്കം ആരംഭിച്ചതോടെ, അടുക്കളയിൽ ജീവനക്കാർക്ക് നിർദേശം നൽകുകയായിരുന്ന ഉടമ സുഹൈബ് ഇവിടേക്ക് എത്തി.

തുടർന്ന് യുവാക്കളും സുഹൈബും തമ്മിൽ തർക്കവും ഉന്തുംതള്ളുമുണ്ടായി. ഒടുവിൽ, കൂടുതൽ സന്നാഹത്തോടെ മടങ്ങിയെത്തി കണക്കുതീർക്കുമെന്ന വധഭീഷണി മുഴക്കിയാണ് യുവാക്കൾ ഹോട്ടലിൽ നിന്നിറങ്ങിപ്പോയത്. ഭീഷണിപ്പെടുത്തി കൃത്യം ഒരു മണിക്കൂറിനകം ഏഴംഗ യുവാക്കളുടെ സംഘം ക്രിക്കറ്റ് ബാറ്റുകളുമായി ഹോട്ടലിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ആദ്യം എത്തിയ രണ്ട് യുവാക്കൾ ഈ സംഘത്തിൽ ഉണ്ടായിരുന്നില്ല. ഹോട്ടലിലെത്തിയ ഉടൻ തന്നെ ഇവർ സുഹൈബിനെ തിരഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ സുഹൈബിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സുഹൈബിന്റെ തല ലക്ഷ്യമാക്കി വീശിയ ബാറ്റ് മുഖത്താണ് പതിച്ചത്. ഈ അടി തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സുഹൃത്ത് റഷീദിന് കൈകാലുകൾക്ക് പരുക്കേറ്റത്.

ഹോട്ടൽ ജീവനക്കാരെയും ഇവർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെ പരാതിയെത്തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും പ്രതികൾക്കായി ഊർജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Content Highlight: Thrissur Restaurant Owner Attacked Lemon Juice Dispute Select Darbar Minaloor

#Thrissur Hotel Attack #Select Darbar Minaloor #Hotel Owner Beaten #Wadakkanchery Police

Next TV

Related Stories
വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Jul 15, 2026 07:31 AM

വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

പത്തനംതിട്ട അടൂരിൽ ഷെഹനയെന്ന യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ആൺസുഹൃത്ത് അരുൺ...

Read More >>
'ഇനിയും കൊല്ലും, വേണമെങ്കിൽ എന്നെ തൂക്കിക്കൊന്നോളൂ'; കോടതിയെ വെല്ലുവിളിച്ച് ചെന്താമര, നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Jul 15, 2026 06:50 AM

'ഇനിയും കൊല്ലും, വേണമെങ്കിൽ എന്നെ തൂക്കിക്കൊന്നോളൂ'; കോടതിയെ വെല്ലുവിളിച്ച് ചെന്താമര, നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. കോടതിയെ വെല്ലുവിളിച്ച പ്രതിക്ക് വധശിക്ഷ ലഭിക്കുമോ...

Read More >>
'ചിക്കൻ കറി കൂടുതൽ കഴിച്ചതിന് വഴക്ക്, കുളി മുറിയിൽ കയറിനിന്നാണ് അവൾ ഫോണിൽ വിളിച്ച് പറഞ്ഞത്'; കാവ്യയുടെ മരണത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണം

Jul 15, 2026 06:30 AM

'ചിക്കൻ കറി കൂടുതൽ കഴിച്ചതിന് വഴക്ക്, കുളി മുറിയിൽ കയറിനിന്നാണ് അവൾ ഫോണിൽ വിളിച്ച് പറഞ്ഞത്'; കാവ്യയുടെ മരണത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം മലയിൻകീഴിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃമാതാവിനെതിരെ ജാതി അധിക്ഷേപ, സ്ത്രീധന പീഡന ആരോപണങ്ങളുമായി കുടുംബം...

Read More >>
സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു

Jul 14, 2026 09:28 PM

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സൈക്കിൾ യാത്രികനായ വിദ്യാർഥി മനു മരിച്ചു. വാഹനം ഇടിച്ചിട്ടതാണെന്ന സംശയം. പൊലീസ്...

Read More >>
'കോടതിക്കെതിരായ കെ.മുരളീധരൻ്റെ പരാമർശം ഗൗരവതരം'; സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

Jul 14, 2026 08:40 PM

'കോടതിക്കെതിരായ കെ.മുരളീധരൻ്റെ പരാമർശം ഗൗരവതരം'; സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതിയെ വെല്ലുവിളിക്കുന്നതും അന്വേഷണം...

Read More >>
ശരീരത്തിൽ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ; അടൂരിൽ മരിച്ച ഷെഹാനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, ആത്മഹത്യയെന്ന് പൊലീസ്

Jul 14, 2026 08:11 PM

ശരീരത്തിൽ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ; അടൂരിൽ മരിച്ച ഷെഹാനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, ആത്മഹത്യയെന്ന് പൊലീസ്

അടൂർ കോട്ടമുകളിൽ 31കാരി ഷെഹാനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൺസുഹൃത്ത് കസ്റ്റഡിയിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്ന പ്രാഥമിക...

Read More >>
Top Stories

News Roundup