'ചിക്കൻ കറി കൂടുതൽ കഴിച്ചതിന് വഴക്ക്, കുളി മുറിയിൽ കയറിനിന്നാണ് അവൾ ഫോണിൽ വിളിച്ച് പറഞ്ഞത്'; കാവ്യയുടെ മരണത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണം

'ചിക്കൻ കറി കൂടുതൽ കഴിച്ചതിന് വഴക്ക്, കുളി മുറിയിൽ കയറിനിന്നാണ് അവൾ ഫോണിൽ വിളിച്ച് പറഞ്ഞത്'; കാവ്യയുടെ മരണത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണം
2026-07-15T06:30:00 | By Athira V
#kavya suicide case #malayinkeezhu crime news #dowry harassment case #domestic abuse allegations

തിരുവനന്തപുരം: ( www.truevisionnews.com ) മലയിൻകീഴിൽ യുവതി ജീവനൊടുക്കിയതിന് പിന്നിൽ ഭർതൃമാതാവാണെന്ന് യുവതിയുടെ അമ്മ ശാന്ത ആരോപിച്ചു. മലയിൻകീഴിൽ വിളവൂർക്കൽ സ്വദേശിനിയായ കാവ്യ (24)യെയാണ് കഴിഞ്ഞ ഞായറാഴ്ച കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

വിവാഹം കഴിഞ്ഞ നാൾ മുതൽ കാവ്യയുടെ ഭർതൃവീട്ടിൽ നിരന്തരം വഴക്കായിരുന്നുവെന്നും, ജാതി അധിക്ഷേപവും സ്ത്രീധന കുറവും ആരോപിച്ചുള്ള മാനസിക-ശാരീരിക പീഡനങ്ങളാണ് മകളുടെ മരണത്തിന് ഇടയാക്കിയതെന്നും കാവ്യയുടെ അമ്മ ശാന്ത മാധ്യമങ്ങളോട് പറഞ്ഞു.

കാവ്യയുടെ ഭർത്താവ് വിഷ്ണുവിൻ്റെ അമ്മ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. മരുമകൻ അമ്മ പറയുന്നത് മാത്രം ആണ് കേട്ടിരുന്നത്. ചിക്കൻ കറി കൂടുതൽ കഴിച്ചു എന്ന പേരിലാണ് കഴിഞ്ഞദിവസം വഴക്ക് ഉണ്ടാക്കിയത്. കുളി മുറിയിൽ കയറി നിന്ന് മകൾ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചു. പിന്നാലെയാണ് ജീവനൊടുക്കിയതെന്നും കാവ്യയുടെ അമ്മ പറഞ്ഞു.

കുട്ടികളെയും ഭർത്താവിനെയും കരുതി ആണ് കാവ്യ അവിടെ നിന്നതെന്ന് കാവ്യയുടെ സഹോദരൻ ശ്യാം പറഞ്ഞു. വിഷ്ണു നായർ വിഭാഗത്തിൽ പെട്ട ആളാണ്. തങ്ങൾ പിന്നോക്ക വിഭാഗം ആണെന്ന് പറഞ്ഞ് എപ്പോഴും ആക്ഷേപിക്കും. ജനലിൽ തൂങ്ങി എന്നാണ് പറഞ്ഞത്. രാത്രി 8.30 ഓടെയാണ് വീട്ടിൽ അറിയിച്ചത്.

വിഷ്ണുവിൻ്റെ അമ്മ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. വിഷ്ണുവിൻ്റെ അമ്മയുടെ പീഡനമാണ് മരണ കാരണമെന്നും കാവ്യയുടെ കുടുംബം പറഞ്ഞു. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Content Highlight: Thiruvananthapuram Kavya Suicide Case Allegations Against Mother In Law Malayinkeezhu

#kavya suicide case #malayinkeezhu crime news #dowry harassment case #domestic abuse allegations

Next TV

Related Stories
വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Jul 15, 2026 08:28 AM

വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

ഇടുക്കി വാഗമണ്ണിൽ ആറും എട്ടും വയസുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20-കാരി പിടിയിൽ. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന്...

Read More >>
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Jul 15, 2026 08:18 AM

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ്...

Read More >>
പനിയ്ക്ക് പിന്നാലെ അണുബാധയും? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 15, 2026 08:07 AM

പനിയ്ക്ക് പിന്നാലെ അണുബാധയും? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന 38-കാരി മെഡിക്കൽ കോളേജിൽ മരിച്ചു, ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന്...

Read More >>
ടീച്ചറോ അതോ ശത്രുവോ....? എഴുതാൻ വൈകിയതിന് ക്രൂരത; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

Jul 15, 2026 07:47 AM

ടീച്ചറോ അതോ ശത്രുവോ....? എഴുതാൻ വൈകിയതിന് ക്രൂരത; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

തിരുവനന്തപുരം ആറ്റിങ്ങൽ കവലിയൂർ സ്കൂളിൽ ഒന്നാം ക്ലാസുകാരിയുടെ കൈവിരൽ അധ്യാപിക ചൂരലുകൊണ്ട് അടിച്ചൊടിച്ചതായി പരാതി. കുട്ടിയുടെ കയ്യിൽ...

Read More >>
വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Jul 15, 2026 07:31 AM

വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

പത്തനംതിട്ട അടൂരിൽ ഷെഹനയെന്ന യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ആൺസുഹൃത്ത് അരുൺ...

Read More >>
'ഇനിയും കൊല്ലും, വേണമെങ്കിൽ എന്നെ തൂക്കിക്കൊന്നോളൂ'; കോടതിയെ വെല്ലുവിളിച്ച് ചെന്താമര, നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Jul 15, 2026 06:50 AM

'ഇനിയും കൊല്ലും, വേണമെങ്കിൽ എന്നെ തൂക്കിക്കൊന്നോളൂ'; കോടതിയെ വെല്ലുവിളിച്ച് ചെന്താമര, നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. കോടതിയെ വെല്ലുവിളിച്ച പ്രതിക്ക് വധശിക്ഷ ലഭിക്കുമോ...

Read More >>
Top Stories

News Roundup