ടീച്ചറോ അതോ ശത്രുവോ....? എഴുതാൻ വൈകിയതിന് ക്രൂരത; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

ടീച്ചറോ അതോ ശത്രുവോ....? എഴുതാൻ വൈകിയതിന് ക്രൂരത; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി
2026-07-15T07:47:00 | By Athira V
#Attingal teacher attack case #cwc kerala complaint #kavalayoor school

തിരുവനന്തപുരം: ( www.truevisionnews.com ) എഴുതാൻ കൂടുതൽ സമയമെടുത്തെന്ന കാരണത്താൽ സ്കൂളിലെ അധ്യാപിക ഒന്നാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയുടെ കൈവിരൽ ചൂരലുകൊണ്ട് അടിച്ചൊടിച്ചതായി പരാതി. തിരുവനന്തപുരം ആറ്റിങ്ങൽ കവലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക റിനിയ്ക്ക് എതിരെയാണ് പരാതി.

അധ്യാപികയുടെ ക്രൂരമായ മർദ്ദനത്തിൽ കുട്ടിയുടെ ഒരു വിരലിന് പൊട്ടലും മറ്റൊരു വിരലിന് ഗുരുതരമായ ചതവുമുണ്ടെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പേടി കാരണം കുട്ടി ആദ്യദിവസം വീട്ടുകാരോട് വിവരം ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ പിറ്റേന്ന് വെള്ളിയാഴ്ച കുട്ടിയുടെ കയ്യിൽ കടുത്ത നീരും വീക്കവും കണ്ടതോടെ മാതാപിതാക്കൾ കാര്യം തിരക്കി.

ഈ സമയത്താണ് ടീച്ചർ ചൂരലുകൊണ്ട് അടിച്ച കാര്യം കുട്ടി തുറന്നുപറയുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടർ കുട്ടിയോട് തനിച്ച് സംസാരിച്ചപ്പോഴും അധ്യാപിക ക്രൂരമായി മർദ്ദിച്ച വിവരം കുട്ടി ആവർത്തിച്ചു.

കയ്യിൽ കടുത്ത വേദനയുള്ളതിനാൽ കുട്ടി ഇപ്പോഴും നിർത്താതെ കരയുകയാണെന്നും ഇനി സ്കൂളിലേക്ക് പോകാൻ പേടിയാണെന്ന് പറയുകയാണെന്നും മാതാപിതാക്കൾ സങ്കടത്തോടെ പങ്കുവെച്ചു. നിലവിൽ കുട്ടിയുടെ കൈവിരലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാൽ വിരലിന് പൊട്ടലുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർമാർ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കുടുംബം നൽകിയ ഔദ്യോഗിക പരാതി കവലി‍യൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരതയ്ക്കെതിരെ മകൾക്ക് നീതി ലഭിക്കുന്നതുവരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് മാതാപിതാക്കളുടെ നിലപാട്.

Content Highlight: Attingal School Teacher Attacks First Standard Student Hand Fracture

#Attingal teacher attack case #cwc kerala complaint #kavalayoor school

Next TV

Related Stories
ഓഫർ കൊള്ളാലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം

Jul 15, 2026 08:45 AM

ഓഫർ കൊള്ളാലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം

പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫിസിൽ നിന്നെന്ന് പറഞ്ഞ് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. 3 കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു...

Read More >>
 ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം

Jul 15, 2026 08:35 AM

ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവധു ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം. കേസെടുത്ത് 50 ദിവസമായിട്ടും പ്രതികളെ അറസ്റ്റ്...

Read More >>
വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Jul 15, 2026 08:28 AM

വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

ഇടുക്കി വാഗമണ്ണിൽ ആറും എട്ടും വയസുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20-കാരി പിടിയിൽ. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന്...

Read More >>
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Jul 15, 2026 08:18 AM

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ്...

Read More >>
പനിയ്ക്ക് പിന്നാലെ അണുബാധയും? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 15, 2026 08:07 AM

പനിയ്ക്ക് പിന്നാലെ അണുബാധയും? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന 38-കാരി മെഡിക്കൽ കോളേജിൽ മരിച്ചു, ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന്...

Read More >>
വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Jul 15, 2026 07:31 AM

വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

പത്തനംതിട്ട അടൂരിൽ ഷെഹനയെന്ന യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ആൺസുഹൃത്ത് അരുൺ...

Read More >>
Top Stories

News Roundup