വെള്ളപോക്ക് വർദ്ധിക്കുന്നുണ്ടോ? അമിതമായ വെള്ളപോക്കിന് കാരണമാകുന്ന ഘടകങ്ങൾ ഇവയാണ്...

വെള്ളപോക്ക് വർദ്ധിക്കുന്നുണ്ടോ? അമിതമായ വെള്ളപോക്കിന് കാരണമാകുന്ന ഘടകങ്ങൾ ഇവയാണ്...
Jun 24, 2026 06:12 PM | By Susmitha Surendran
#Vaginal Discharge #Sexual diseases

(https://truevisionnews.com/)  സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് വെള്ളപോക്ക് (Vaginal Discharge). എന്നാൽ ഇതിന്റെ നിറം, മണം, അളവ് എന്നിവയിൽ മാറ്റമുണ്ടാകുമ്പോൾ അത് ചില രോഗലക്ഷണങ്ങളാകാൻ സാധ്യതയുണ്ട്.

സാധാരണയായി ദ്രാവകം പോലെയോ പാൽ നിറത്തിലോ ഉള്ള വെള്ളപോക്ക് സാധാരണമാണ്. എന്നാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടേണ്ടതുണ്ട്:

നിറം മാറ്റം: വെള്ളപോക്ക് മഞ്ഞ, പച്ച, അല്ലെങ്കിൽ ചാരനിറത്തിൽ കാണപ്പെടുക.

ദുർഗന്ധം: യോനീഭാഗത്ത് നിന്ന് അസഹ്യമായ ദുർഗന്ധം വരിക.

ചൊറിച്ചിൽ: ജനനേന്ദ്രിയ ഭാഗത്ത് കടുത്ത ചൊറിച്ചിൽ, നീറ്റൽ അല്ലെങ്കിൽ തടിപ്പ് അനുഭവപ്പെടുക.

രക്തം കലർന്നത്: ആർത്തവത്തിന് പുറമെ രക്തം കലർന്ന വെള്ളപോക്ക് കണ്ടാൽ തീർച്ചയായും പരിശോധിക്കണം.

വേദന: മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടുക.

പ്രധാന കാരണങ്ങൾ

അണുബാധ : യീസ്റ്റ് അണുബാധ  അല്ലെങ്കിൽ ബാക്ടീരിയൽ വജൈനോസിസ് എന്നിവയാണ് ഇതിന് പ്രധാന കാരണം.

ശുചിത്വക്കുറവ്: ജനനേന്ദ്രിയ ഭാഗം വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് അണുബാധയ്ക്ക് വഴിയൊരുക്കും.

ഹോർമോൺ വ്യതിയാനങ്ങൾ: ആർത്തവചക്രത്തിലെ മാറ്റങ്ങൾ, ഗർഭകാലം എന്നിവയിൽ വെള്ളപോക്കിൽ മാറ്റമുണ്ടാകാം.

ലൈംഗിക രോഗങ്ങൾ: ചില ലൈംഗിക രോഗങ്ങളും വെള്ളപോക്കിന് കാരണമാകാം.

Content Highlight: Vaginal Discharge Things to come

#Vaginal Discharge #Sexual diseases

Next TV

Related Stories
ഇനി താൽപ്പര്യം കുറയില്ല .....: ലൈംഗിക ജീവിതം സുഗമമാക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....

Jun 22, 2026 06:01 PM

ഇനി താൽപ്പര്യം കുറയില്ല .....: ലൈംഗിക ജീവിതം സുഗമമാക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....

ലൈംഗിക ബന്ധം , ലൂബ്രിക്കന്റ് ഉപയോഗം, ഫോർപ്ലേ, മാനസിക...

Read More >>
Top Stories










News Roundup