#Health #E-Cigarette #Vaping Risks
(truevisionnews.com)സാധാരണ സിഗരറ്റുകൾക്ക് പകരമായി പലരും സുരക്ഷിതമെന്ന് കരുതി ഉപയോഗിക്കുന്ന ഇ-സിഗരറ്റുകൾ അത്ര സുരക്ഷിതമല്ലെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയിലെ യു.എൻ.എസ്.ഡബ്ല്യു സിഡ്നിയിലെ ഗവേഷകർ നടത്തിയ സമഗ്രമായ പഠനത്തിലാണ് ഇ-സിഗരറ്റ് ഉപയോഗം പ്രധാനമായും രണ്ട് തരം ക്യാൻസറുകൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇ-സിഗരറ്റിന്റെ ഉപയോഗ മൂലം ഈ രണ്ട് ക്യാൻസറുകളുടെ സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്.
ശ്വാസകോശ ക്യാൻസർ
വായിലെ ക്യാൻസർ
സാധാരണ സിഗരറ്റുകൾക്ക് പകരമായി പലരും സുരക്ഷിതമെന്ന് കരുതി ഉപയോഗിക്കുന്ന ഇ-സിഗരറ്റുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് 'കാർസിനോജെനിസിസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ഇ-സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന എയറോസോളുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾക്ക് നാശമുണ്ടാക്കുകയും ഡി.എൻ.എ മ്യൂട്ടേഷനുകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.
ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്കാണ് വഴിവെക്കുന്നത്. കൂടാതെ, വേപ്പിംഗ് ശ്വാസകോശത്തിലും വായ്ക്കുള്ളിലെ കോശങ്ങളിലും വിട്ടുമാറാത്ത വീക്കവും ഓക്സിഡേറ്റീവ് സ്ട്രെസ്സും ഉണ്ടാക്കുന്നതായി ക്ലിനിക്കൽ നിരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
സാധാരണ സിഗരറ്റ് വലിക്കുന്നതിനൊപ്പം ഇ-സിഗരറ്റും ഉപയോഗിക്കുന്നവരിൽ ശ്വാസകോശ ക്യാൻസർ വരാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് നാല് മടങ്ങ് കൂടുതലാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
നികോട്ടിൻ അടങ്ങിയ ഇ-സിഗരറ്റുകൾ വായ്ക്കുള്ളിലെയും ശ്വാസനാളത്തിലെയും കോശങ്ങളെ നേരിട്ട് ബാധിക്കുന്നതിനാൽ, പുകവലി പൂർണ്ണമായി നിർത്താൻ ആഗ്രഹിക്കുന്നവർ ഇ-സിഗരറ്റുകളെ ഒരിക്കലും ഒരു സുരക്ഷിത മാർഗ്ഗമായി കാണരുതെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
Content Highlight: How these e-cigarettes, cause cancer


































