സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു
Jun 23, 2026 05:20 PM | By Susmitha Surendran
#Twaqa Ahmed Maulavi Al-Azhari #Samastha Central Mushavara

കാസർകോട്:  (https://truevisionnews.com/) സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി ( 75 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. കാസർകോഡ് തളങ്കര സ്വദേശിയാണ് പരേതൻ.

1948 ഏപ്രിലില്‍ ഖാസിയാര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായായിരുന്നു ജനനം. നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻ്റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് കീഴൂര്‍ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ ഇരുന്നൂരില്‍പരം മഹല്ലുകളുടെ ഖാസിയാണ്.

മയ്യിത്ത് ഇന്ന് (ചൊവ്വ) വൈകുന്നേരം നാലുമുതല്‍ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്ക്കാരം നാളെ (ബുധന്‍) രാവിലെ 11ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെൻ്റർ കാംപസില്‍.

Content Highlight: Samastha Central Mushavara member Twaqa Ahmed Maulavi Al-Azhari passes away

#Twaqa Ahmed Maulavi Al-Azhari #Samastha Central Mushavara

Next TV

Related Stories
ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം ചിറയില്‍ ആമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

Jun 23, 2026 06:06 PM

ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം ചിറയില്‍ ആമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം , ആമകള്‍, കണ്ടല്‍ക്കാടുകള്‍, വനം വകുപ്പ്...

Read More >>
അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ കോടികളുടെ ഹവാല; പൊന്നാനി സഹോദന്മാര്‍ രൂപീകരിച്ചത് 100ലേറെ ഷെല്‍ കമ്പനികള്‍

Jun 23, 2026 05:26 PM

അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ കോടികളുടെ ഹവാല; പൊന്നാനി സഹോദന്മാര്‍ രൂപീകരിച്ചത് 100ലേറെ ഷെല്‍ കമ്പനികള്‍

അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കോടികളുടെ ഹവാല ഇടപാട് നടന്നതായി കണ്ടെത്തി....

Read More >>
കൊച്ചിയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി  മയക്കുമരുന്ന് നൽകി  പീഡിപ്പിച്ചു;കൊല്ലം സ്വദേശി അറസ്റ്റിൽ

Jun 23, 2026 05:19 PM

കൊച്ചിയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു;കൊല്ലം സ്വദേശി അറസ്റ്റിൽ

കൊച്ചിയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലം സ്വദേശി...

Read More >>
Top Stories