---
title: "പറഞ്ഞ വാക്ക് പാലിച്ച് 'സീക്രട്ട് ഏജന്റ്'; കാൻസർ ചികിത്സയിലുള്ള രേണു സുധിക്ക് സഹായവുമായി സായ് കൃഷ്ണ"
english_title: "Sai Krishna helps Renu Sudhi, who is undergoing cancer treatment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367647/sai-krishna-helps-renu-sudhi-who-is-undergoing-cancer-treatment"
published_at: "2026-06-22T16:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a313ea6f1c01_dghdrg.jpg"
keywords: ["LATEST NEWS", "Sai Krishna", "Renu Sudhi", "cancer treatment"]
---

# പറഞ്ഞ വാക്ക് പാലിച്ച് 'സീക്രട്ട് ഏജന്റ്'; കാൻസർ ചികിത്സയിലുള്ള രേണു സുധിക്ക് സഹായവുമായി സായ് കൃഷ്ണ

> **Lead Summary:** **[**ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയും പ്രമുഖ യൂട്യൂബറുമായ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്) തനിക്ക് നൽകിയ വാക്ക് പാലിച്ചുവെന്ന് രേണു സുധി. തന്റെ യൂട്യൂബ് ചാനലിലൂടെ രേണുവിനെക്കുറിച്ച് ചെയ്ത വീഡിയോകളിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം ചികിത്സാ സഹായമായി നൽകുമെന്ന് സായ് മുൻപ് ഉറപ്പുനൽകിയിരുന്നു. രേണു സുധി താൻ കാൻസർ ബാധിതയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സായിയുടെ ഈ പ്രഖ്യാപനം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് രേണു ഇപ്പോൾ സായിക്കും കുടുംബത്തിനും നന്ദി അറിയിച്ചിരിക്കുന്നത്.

## Article Content

**[**ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയും പ്രമുഖ യൂട്യൂബറുമായ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്) തനിക്ക് നൽകിയ വാക്ക് പാലിച്ചുവെന്ന് രേണു സുധി. തന്റെ യൂട്യൂബ് ചാനലിലൂടെ രേണുവിനെക്കുറിച്ച് ചെയ്ത വീഡിയോകളിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം ചികിത്സാ സഹായമായി നൽകുമെന്ന് സായ് മുൻപ് ഉറപ്പുനൽകിയിരുന്നു. രേണു സുധി താൻ കാൻസർ ബാധിതയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സായിയുടെ ഈ പ്രഖ്യാപനം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് രേണു ഇപ്പോൾ സായിക്കും കുടുംബത്തിനും നന്ദി അറിയിച്ചിരിക്കുന്നത്.

നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സയിലാണ് രേണു സുധി. രോഗസംബന്ധമായ ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് തനിക്ക് കീമോതെറാപ്പി തുടങ്ങിയെന്ന വാസ്തവം വ്യക്തമാക്കി രേണു രംഗത്തെത്തിയത്.

>  "നന്ദി. സായ് കൃഷ്ണയും കുടുംബവും (സീക്രട്ട് ഏജന്റ്) പറഞ്ഞ വാക്ക് പാലിച്ചു. ഒരുപാട് നന്ദി. കീമോയുടെ ചൂടായിരുന്നു, അതുകൊണ്ട് (ആ തുക കൊണ്ട്) ഒരു എസി വാങ്ങി വെച്ചു."  ബിഗ് ബോസിലെ മറ്റൊരു സഹമത്സരാർത്ഥിയായിരുന്ന സിജോയും കുടുംബവും രേണുവിനെ നേരിട്ടെത്തി സന്ദർശിച്ചു.  "ഒരുപാട് നല്ല ആളുകൾ വന്ന് കാണുന്നുണ്ട്. നൽകിയ സഹായങ്ങൾക്ക് എല്ലാവർക്കും നന്ദി," രേണു കുറിച്ചു.

രേണു സുധിയെക്കുറിച്ച് മുൻപ് ചെയ്ത വീഡിയോകളെക്കുറിച്ചും, ഈ സാഹചര്യത്തിൽ അവരെ സാമ്പത്തികമായി സഹായിക്കേണ്ട കടമയെക്കുറിച്ചും സായ് കൃഷ്ണ നേരത്തെ മനസ്സ് തുറന്നിരുന്നു:

> "രേണു സുധിയുടെ ഒരുപാട് കോണ്ടെന്റുകൾ ഞാൻ ചെയ്തിട്ടുണ്ട്. കറക്റ്റായി പറഞ്ഞാൽ 48 വീഡിയോകൾ. വിമർശിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട്. അതിൽ നിന്നും അത്യാവശ്യം നല്ല വരുമാനവും എനിക്ക് കിട്ടിയിട്ടുണ്ട്. അതിൽ നിന്നൊരു തുക രേണുവിന് കൊടുക്കും. നമുക്ക് ഒരുപാട് കാശുണ്ടാക്കാൻ കോണ്ടെന്റ് തന്നൊരു വ്യക്തിയാണ് അവർ. അവർക്ക് ജീവിതത്തിൽ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ, പണം ആവശ്യമായി വരുമ്പോൾ സഹായിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് എനിക്ക് തോന്നി."

### Related Links & Sources
- [Original Story Source](https://moviemax.in/news/367647/sai-krishna-helps-renu-sudhi-who-is-undergoing-cancer-treatment)