---
title: "എല്ലാം മതിയായോ ! പിറന്നാളിന് ആശംസയില്ല,വിജയ്‌യെ അൺഫോളോയും  ചെയ്തു! തൃഷയുടെ മാറ്റത്തിന് പിന്നിലെ കാരണമെന്ത്? "
english_title: "Actress Trisha unfollows Chief Minister and actor Vijay on Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367859/actress-trisha-unfollows-chief-minister-and-actor-vijay-on-instagram"
published_at: "2026-06-23T16:24:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaad407798a_VIJAY_AND_DRISHA.jpg"
keywords: ["latest news", "Trisha", "Vijay", "Instagram", "unfollow"]
---

# എല്ലാം മതിയായോ ! പിറന്നാളിന് ആശംസയില്ല,വിജയ്‌യെ അൺഫോളോയും  ചെയ്തു! തൃഷയുടെ മാറ്റത്തിന് പിന്നിലെ കാരണമെന്ത്? 

> **Lead Summary:** ചെന്നൈ: **[**തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ നടി തൃഷ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ്‌യുടെ അമ്പത്തിരണ്ടാം ജന്മദിനമായിരുന്നിട്ടും തൃഷ ആശംസകൾ നേരാതിരുന്നതും ചർച്ചകൾക്ക് ചൂടുകൂട്ടി.

## Article Content

ചെന്നൈ: **[**തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ നടി തൃഷ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ്‌യുടെ അമ്പത്തിരണ്ടാം ജന്മദിനമായിരുന്നിട്ടും തൃഷ ആശംസകൾ നേരാതിരുന്നതും ചർച്ചകൾക്ക് ചൂടുകൂട്ടി.

2023 മുതൽ എല്ലാ വർഷവും വിജയ്‌യുടെ ജന്മദിനത്തിന് 'പ്രിയ സുഹൃത്ത്', 'ലെജൻഡ്' എന്നിങ്ങനെ വിശേഷിപ്പിച്ച് തൃഷ ആശംസകൾ പങ്കുവെക്കാറുണ്ടായിരുന്നു. ഇത്തവണയും തൃഷയുടെ ഭാഗത്തുനിന്ന് പ്രത്യേക പോസ്റ്റുകൾ ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇരുവരും തമ്മിൽ പിണക്കത്തിലാണോ അതോ ബന്ധം വേർപെടുത്തിയോ എന്നാണ് ഇപ്പോൾ നെറ്റിസൺസ് ചോദിക്കുന്നത്.

വിജയ്‌യുടെ കരിയറിലെ നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ് തൃഷ. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത സൗഹൃദം പുലർത്തിയിരുന്നു. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തൃഷ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. കൂടാതെ, നടൻ അജിത്തിന്റെ അമ്മ അന്തരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ വിജയ് എത്തിയപ്പോഴും പ്രമുഖ നിർമാതാവ് കൽപ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തപ്പോഴും തൃഷ വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. ഈ അടുത്ത സൗഹൃദത്തിനിടയിൽ പെട്ടെന്നുണ്ടായ അൺഫോളോ ചെയ്യലിന്റെ കാരണം തിരയുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/367859/actress-trisha-unfollows-chief-minister-and-actor-vijay-on-instagram)