---
title: "പുഷ്പ 2' തിയേറ്റർ ദുരന്തം; കോടതിയിൽ ഓൺലൈനായി ഹാജരായി അല്ലു അർജുൻ "
english_title: "Allu Arjun appears online in Pushpa 2' theatre disaster court"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367832/allu-arjun-appears-online-in-pushpa-2-theatre-disaster-court"
published_at: "2026-06-23T14:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a4f1275e0d_vfvb.jpg"
keywords: ["latest news", "Allu Arjun", "Pushpa 2", "Pushpa 2' theatre disaster"]
---

# പുഷ്പ 2' തിയേറ്റർ ദുരന്തം; കോടതിയിൽ ഓൺലൈനായി ഹാജരായി അല്ലു അർജുൻ 

> **Lead Summary:** ഹൈദരാബാദ്:**[ ** അല്ലു അർജുൻ ചിത്രം 'പുഷ്പ 2'വിന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ താരം കോടതിയിൽ ഹാജരായി. സമൻസ് ലഭിച്ചതിനെ തുടർന്ന് സിറ്റി കോടതിയിലാണ് താരം ഹാജരായത്. അല്ലു അർജുൻ ഓൺലൈൻ മുഖാന്തരമാണ് കോടതി നടപടികളിൽ പങ്കെടുത്തത്. കേസിലെ മറ്റ് പ്രതികൾ നേരിട്ട് ഹാജരായി. കേസ് പരിഗണിക്കുന്നത് കോടതി ജൂലൈ ആറിലേക്ക് മാറ്റിയിട്ടുണ്ട്.

## Article Content

ഹൈദരാബാദ്:**[ ** അല്ലു അർജുൻ ചിത്രം 'പുഷ്പ 2'വിന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ താരം കോടതിയിൽ ഹാജരായി. സമൻസ് ലഭിച്ചതിനെ തുടർന്ന് സിറ്റി കോടതിയിലാണ് താരം ഹാജരായത്. അല്ലു അർജുൻ ഓൺലൈൻ മുഖാന്തരമാണ് കോടതി നടപടികളിൽ പങ്കെടുത്തത്. കേസിലെ മറ്റ് പ്രതികൾ നേരിട്ട് ഹാജരായി. കേസ് പരിഗണിക്കുന്നത് കോടതി ജൂലൈ ആറിലേക്ക് മാറ്റിയിട്ടുണ്ട്.

അല്ലു അർജുൻ ഉൾപ്പെടെ 25 പ്രതികൾക്കെതിരെ ഹൈദരാബാദ് പൊലീസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കോടതി സമൻസ് അയച്ചത്. കുറ്റപത്രത്തിൽ തിയേറ്റർ ഉടമ, മാനേജർ, ഗേറ്റ് കീപ്പർ എന്നിവർ ഒന്നു മുതൽ പത്ത് വരെയുള്ള പ്രതികളാണ്. അല്ലു അർജുൻ കേസിലെ 11-ാം പ്രതിയാണ്.

2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് അപകടം നടന്നത്. പുഷ്പ 2 പ്രീമിയറിനെത്തിയ അല്ലു അർജുനെ കാണാൻ ആരാധകർ കൂട്ടത്തോടെ ഇരച്ചുകയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ രേവതി (35) എന്ന സ്ത്രീ മരണപ്പെടുകയും അവരുടെ എട്ടു വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ അല്ലു അർജുൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367832/allu-arjun-appears-online-in-pushpa-2-theatre-disaster-court)